സന്യാസി വേഷത്തില്‍ ജയറാം, 'ഹനുമാന്‍' നായകനൊപ്പം പുതിയ ചിത്രം; ടീസര്‍ എത്തി

നടന്‍ ജയറാം വീണ്ടും തെലുങ്കില്‍. ‘ഹനുമാന്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം നടന്‍ തേജ സജ്ജയുടെതായി എത്തുന്ന പുതിയ ചിത്രത്തിലാണ് ഒരു സന്യാസിയുടെ വേഷത്തില്‍ ജയറാം എത്തുന്നത്. ‘മിറൈ’ എന്ന് പേരിട്ട സിനിമയുടെ ടീസര്‍ ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും.

ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മ്മിക്കുന്നത്. ശ്രിയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു ആണ് വേഷമിടുന്നത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

രവി തേജ ചിത്രം ‘ഈഗിളി’ന് ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. തിരക്കഥ മണിബാബു കരണമാണ് ഒരുക്കുന്നത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം