നിനക്കായി ഏതറ്റംവരെയും പോകും'; നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഹോളി ആശംസകള്‍ നേര്‍ന്ന് കത്തുമായി തട്ടിപ്പുകേസിലെ പ്രതി സുകാഷ് ചന്ദ്രശേഖര്‍. ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിസംബോധന ചെയ്ത് അയച്ച കത്തിലാണ് സുകാഷ് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനുള്ള സന്ദേശവും എഴുതിയത്.

തന്റെ ഭാഗത്ത്‌നിന്ന് വാര്‍ത്ത കൃത്യമായി പ്രസിദ്ധീകരിക്കുന്നതിന് എല്ലാ മാധ്യമങ്ങളോടും സമൂഹമാധ്യമ പേജുകളോടും സുകാഷ് നന്ദി പറഞ്ഞു. തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ശത്രുക്കള്‍ക്കും എല്ലാം അഭിസംബോധന ചെയ്താണ് സുകാഷ് കത്തെഴുതിയിരിക്കുന്നത്.

നടിയുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന കത്തില്‍ ഹോളി ആശംസിച്ച ശേഷം ജീവിതത്തില്‍ നഷ്ടമായ വര്‍ണങ്ങള്‍ 100 മടങ്ങായി തിരികെ തരുമെന്നും നടിയ്ക്കായി താന്‍ ഏതറ്റംവരെയും പോകുമെന്നും സുകേഷ് കുറിക്കുന്നു.

കേന്ദ്ര ആഭ്യന്തര, നിയമ സെക്രട്ടറി എന്ന പേരില്‍ 200 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇപ്പോള്‍ സുകാഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ