പുതുമയുള്ള പ്രമേയവുമായി 'ജാനകി'; ചിത്രീകരണം പുരോഗമിക്കുന്നു

പുതുമയുള്ള പ്രമേയവുമായി ‘ജാനകി’ സിനിമ വരുന്നു. ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ.ടി ദാമോദരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചു. തേക്കടി, മൂന്നാര്‍, വാഗമണ്‍, വട്ടവട, ആലപ്പുഴ, കോവളം കമ്പം, തേനി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

നവാഗതനായ ശ്യാം ശങ്കരന്‍ കൊരുമ്പ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനു, നളിനി, കീര്‍ത്തി എന്നു മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ഈ ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.

നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ജാനകി കടന്നു പോകുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി.കെ ബിജുവാണ്.

ടോമിന്‍ തോമസ്, ദാമോദരന്‍, ജോഷി പോള്‍, രാജീവ് മുല്ലപ്പിള്ളി, അഖില്‍ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്‍, ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനോജ് പല്ലിശ്ശേരി-പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഷിനോ ഷാബി-സ്‌പോട്ട് എഡിറ്റര്‍, അര്‍ച്ചന, ദേവിക-കോസ്റ്റ്യും, ബിന്‍സീര്‍-ക്യാമറ, അനൂപ് സിംഗ്-ഹെലിക്യാം, നിത്യ മേരി, ശ്രുതി സി.എസ്-മേക്കപ്പ്, ജോഷി പോള്‍-ഫിനാന്‍സ് കണ്‍ട്രോളര്‍, വിജേഷ്, ഹേമന്‍-പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, നിഷാദ് കുമളി-ലൊക്കേഷന്‍ മാനേജര്‍, ജിറ്റ് ജോബ്, സുജിത്ത് ഷാജി-കലാസംവിധാനം.

അമീന്‍ മജീദ്, നിഖില്‍ മേനോന്‍-അസോസിയേറ്റ് ഡയറക്ടേര്‍സ്, അഖില്‍ ബാബു, ശിവമോഹന്‍-അസിസ്റ്റന്റ് ഡയറക്ടേര്‍സ്, സുദീപ് പ്രസാദ്-ക്യാമറ അസോസിയേറ്റ്, അക്ഷയ് ആന്റണി-ക്യാമറ അസിസ്റ്റന്റ്, റോക്കി നെടുങ്കണ്ടം-ഹെലിക്യാം അസിസ്റ്റന്റ്, രാജീവ് മുല്ലപ്പിള്ളി-എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, അനൂപ് സിംഗ് പള്ളത്തേരി-സ്റ്റില്‍സ്. പി ആര്‍ സുമേരന്‍-പി.ആര്‍.ഒ.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി