മലയാള സിനിമകള്‍ എപ്പോഴും കാണണം; ജനഗണമനയിലെ കോടതി രംഗം പങ്കുവെച്ച് റാണാ അയൂബ്

പൃഥ്വിരാജ് ചിത്രം ജനഗണമനയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളം സിനിമയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. മലയാളം സിനിമകള്‍ കാണണമെന്ന് കുറിച്ചുകൊണ്ട് റാണ ‘ജന ഗണ മന’ എന്ന ചിത്രത്തിലെ ചര്‍ച്ച ചെയ്യപ്പെട്ട കോടതിമുറി രംഗമാണ് പങ്കുവച്ചത്.

‘മലയാളം സിനിമകള്‍ എപ്പോഴും കാണണം. ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ജന ഗണ മന എന്ന ചിത്രത്തില്‍ നിന്നുള്ളതാണ് ഇത്’ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചത്. കൂടാതെ ‘സോണി ലിവില്‍ നിങ്ങള്‍ ഉണ്ടെങ്കില്‍ ‘പുഴു’ എന്ന ചിത്രം കൂടി കാണുക’ എന്നും റാണ കുറിച്ചു.

പൃഥ്വിരാജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ‘ജന ഗണ മന’ യിലെ അരവിന്ദ് സ്വാമിയുടേത്. അവസാനം വരെ പോരാടിയും നീതിയും നിയമവും എല്ലാവര്‍ക്കും ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നതുമായ അരവിന്ദ് സ്വാമിയുടെ കോടതി മുറി രംഗങ്ങള്‍ ശ്രദ്ധേയവും ചര്‍ച്ചാവിഷയമായതുമാണ്. അതുപോലെ തന്നെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പോലീസ് വേഷവും.

മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി, ധ്രുവന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായാണ് ‘ജന ഗണ മന’ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ അരവിന്ദ് സ്വാമിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളാണ് പറയുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍.

Latest Stories

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ

രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ

എന്റെ മകനെ നിങ്ങളുടെ മകനായി പരിഗണിക്കണം; രാഹുല്‍ ഒരിക്കലും നിരാശപ്പെടുത്തില്ല; ഞങ്ങളുടെ കുടുംബ വേര് ഈ മണ്ണില്‍; റായ്ബറേലിയിലെ വോട്ടര്‍മാരോട് സോണിയ

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്..; വെളിപ്പെടുത്തി നാദിര്‍ഷ

അയാൾ വരുന്നു പുതിയ ചില കളികൾ കാണാനും ചിലത് പഠിപ്പിക്കാനും, ഇന്ത്യൻ പരിശീലകനാകാൻ ഇതിഹാസത്തെ സമീപിച്ച് ബിസിസിഐ; ഒരൊറ്റ എസ് നാളെ ചരിത്രമാകും

ആരാണ് ജീവിതത്തിലെ ആ 'സ്‌പെഷ്യല്‍ വ്യക്തി'? ഉത്തരം നല്‍കി പ്രഭാസ്; ചര്‍ച്ചയായി പുതിയ പോസ്റ്റ്

വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി കേരളത്തില്‍;  സ്വീകരിക്കാന്‍ ഉന്നത ദ്യോഗസ്ഥരെത്തിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കാതെ പിണറായി

ഹോട്ട് പ്രേതങ്ങളും ഹിറ്റ് കോമഡിയും, കോളിവുഡിന്റെ സീന്‍ മാറ്റി 'അരണ്‍മനൈ 4'; 100 കോടിയിലേക്ക് കുതിച്ച് ചിത്രം, ഇതുവരെയുള്ള കളക്ഷന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം; പിന്നില്‍ സംഘപരിവാര്‍ ശക്തികളെന്ന് കോണ്‍ഗ്രസ്