'ജയ് ഭീംന് ശേഷം വീണ്ടും സൂര്യ- ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട് ; അണിയറയിൽ ഒരുങ്ങുന്നത് അടുത്ത ഹിറ്റ് ചിത്രമോ?

‘ജയ് ഭീം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സൂര്യ- ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സൂര്യയെ പ്രധാന കഥാപാത്രമാക്കി ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യ്ത ചിത്രം ‘ജയ് ഭീം’. പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും സ്വന്തമാക്കിയിരുന്നു.

അടിസ്ഥാനവർഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ച് സംസാരിച്ച ചിത്രം വളരെ പെട്ടാന്നാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ബാല സംവിധാനം ചെയ്യുന്ന ‘സൂര്യ 41’ ന് ശേഷം ജ്ഞാനവേലിനൊപ്പമുള്ള സിനിമ ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സൂര്യയുടെ പ്രൊഡക്ഷൻ ഹൗസ് മാനേജർ ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യ്തിരുന്നു . 2ഡി എൻറർടെയ്‍ൻമെൻറിൻറെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമിച്ചത്.

കഴിഞ്ഞ വർഷം നവംമ്പർ 2നാണ് ആമസോൺ പ്രൈം വീഡിയോയിലൂടെ ജയ്ഭീം റിലീസ് ചെയ്തത്. അഭിഭാഷക വേഷത്തിലെത്തിയ സൂര്യയുടെ കഥാപാത്രവും യഥാർത്ഥ സംഭവത്തിലെ അഭിഭാഷകൻ കെ ചന്ദ്രവും പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരുന്നു.

ലിജോ മോൾ ജോസിന് ചിത്രത്തിലെ അഭിനയത്തിലെ ഏറെ പ്രശംസ ലഭിച്ചിരുന്നു. സെങ്കനി എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ ചിത്രത്തിൽ അഭിനയിച്ചത്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം. എസ് ആർ കതിർ ആണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. .

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം