ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമം; ജഗതിയുടെ തിരിച്ചു വരവ് ചിത്രം 'കബീറിന്റെ ദിവസങ്ങള്‍'

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമയിലേയ്ക്ക്. കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചു വരവ്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് വാങ്ങിയ “ഒരു ഞായറാഴ്ച” എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ശരത് ചന്ദ്രന്‍ (ചന്ദ് ക്രിയേഷന്‍ ) നിര്‍മിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് “കബീറിന്റെ ദിവസങ്ങള്‍”.

ചിത്രത്തില്‍ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചല്‍ ഡേവിസ് ,ആദിയ പ്രസാദ് ,സുധീര്‍ കരമന ,മേജര്‍ രവി ,ബിജുക്കുട്ടന്‍ ,കൈലാഷ് ,പദ്മരാജന്‍ രതീഷ് ,നോബി ,താരകല്യാണ്‍ സോനാ നായര്‍, ജിലു ജോസഫ് എന്നിവര്‍ അഭിനയിക്കുന്നു. ശ്രീകുമാര്‍ പി.കെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഉദയന്‍ അമ്പാടി.

ഗാനരചന ഹരിനാരായണന്‍ , സംഗീതം എം ജയചന്ദ്രന്‍ , അല്‍ഫോന്‍സ് ജോസഫ് ,അനിത ഷെയ്ഖ്. മേക്കപ്പ് സജി കാട്ടാക്കട. എഡിറ്റര്‍ സുജിത് സഹദേവ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ