സേതുരാമയ്യര്‍ ഉടന്‍ വരും; ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ജഗതിയും

മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും പ്രസിദ്ധമായ സിനിമാ സീരീസാണ് സേതുരാമയ്യര്‍ സിബിഐ.  ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988ലും ജാഗ്രത 1989ലും മൂന്നാം ഭാഗം സേതുരാമയ്യര്‍ സിബിഐ 2004ലും നേരറിയാന്‍ സിബിഐ 2005ലുമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് കെ മധുവും എസ് എന്‍ സ്വാമിയും.

മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗതി എന്നിവരും ഈ സീരിസിന്റെ ഭാഗമാണ്. എന്നാല്‍ കാര്‍ അപകടത്തില്‍ ശരീരം തളര്‍ന്നു പോയ ജഗതി ഇപ്പോള്‍ ഒരുക്കാന്‍ പോകുന്ന സി ബി ഐ അഞ്ചാം ഭാഗത്തില്‍ ഉണ്ടാവുമോ എന്ന സംശയത്തില്‍ ആണ് പ്രേക്ഷകര്‍. പതുക്കെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാന്‍ തയ്യാറെടുക്കുന്ന ജഗതി അഞ്ചാം ഭാഗത്തില്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്.

അഞ്ചാം ഭാഗത്തില്‍ വിരമിച്ച സിബിഐ ഓഫീസറുടെ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക. ഒരു യുവതാരമായിരിക്കും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുക. എന്നാല്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല. അടുത്തിടെ ഒരു പരസ്യ ചിത്രത്തിലും ഒരു സിനിമയിലും ജഗതി അഭിനയിച്ചിരുന്നു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു