സമ്മാനമായി വിലയേറിയ പൂക്കളും ചോക്ലേറ്റുകളും; 200 കോടിയുടെ വഞ്ചനാ കേസില്‍ നടി ജാക്വിലിനെ വീണ്ടും ഇഡി ചോദ്യം ചെയ്യും

നടി ലീന മരിയപോളും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഉള്‍പ്പെട്ട 200 കോടിയുടെ വഞ്ചനാ കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. തട്ടിപ്പില്‍ ജാക്വിലിന് സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.

തിഹാര്‍ ജയിലില്‍ നിന്നാണ് സുകേഷ് നടിയെ വിളിച്ചിരുന്നത് എന്നതാണ് കൗതുകകരം. ഉന്നത വ്യക്തി എന്ന വ്യാജേനയാണ് ഇയാള്‍ ജാക്വിലിനെ വിളിച്ചിരുന്നത്. വിളിക്കായി ക്രേസി കാള്‍സ് എന്ന ആപ്ലിക്കേഷനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത് എന്നാണ് ഇഡി പറയുന്നത്. നടിക്ക് വിശ്വാസം വന്നതോടെ വില കൂടിയ പൂക്കളും ചോക്ലേറ്റുകളും സമ്മാനമായി നല്‍കുകയും ചെയ്തു. ഇയാള്‍ ജയിലില്‍ നിന്ന് നടത്തിയ ഫോണ്‍ സംഭാഷണ റെക്കോര്‍ഡുകള്‍ ഇഡി കണ്ടെടുത്തിട്ടുണ്ട്.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ