പതിനാറുകാരന്റെ മനസ്സാണ്; റൊമാന്‍സ് സുരേഷ് ഗോപിയ്ക്ക് സ്വാഭാവികമായി വരുമെന്ന് നൈല ഉഷ

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്ത ഈ ചിത്രം റിലീസിന് തയ്യാറെടുക്കുകതയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് നൈല ഉഷ നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

ഇപ്പോളിതാ, നൈല സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. സുരേഷ് ഗോപി ഭയങ്കര റൊമാന്റിക് ആയ നടനാണെന്നും പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിനെന്നുമാണ് നൈല പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്.

പതിനാറുകാരന്റെ മനസ്സാണ് അദ്ദേഹത്തിന്. എന്റെ ഓഫീസില്‍ വരുമ്പോള്‍ നല്ല ഭംഗിയുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവര്‍ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കും. മലയാളത്തില്‍ എത്രയധികം റൊമാന്റിക് സിനിമകള്‍ ചെയ്ത നടനാണ് സുരേഷേട്ടന്‍. ബൈ ഹാര്‍ട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടന്‍. സുരേഷേട്ടന് റൊമാന്‍സ് ഉള്ളില്‍ തന്നെയുണ്ട്. ബാക്കിയൊക്കെ അദ്ദേഹം അഭിനയിക്കണം. റൊമാന്‍സ് അദ്ദേഹത്തിലേക്ക് വളരെ സ്വാഭാവികമായി തന്നെ വരും.

പത്തു വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും കാക്കിയണിയുന്ന ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിടുന്നത്. 2012ല്‍ പുറത്തിറങ്ങിയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രത്തിലായിരുന്നു സുരേഷ് ഗോപി ഒടുവില്‍ പൊലീസ് വേഷത്തിലെത്തിയത്. താരത്തിന്റെ 252-ാമത്തെ ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം.

നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. ആദ്യമായാണ് സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നത്.

ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയും ചിത്രത്തിന്റെ ഭാഗമാണ്. നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. ആര്‍ജെ ഷാന്‍ ആണ് രചന. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്സ് ബിജോയ്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി