മിയക്ക് ആണ്‍കുഞ്ഞ്; മകന്റെ പേരും ചിത്രവുമായി താരം

നടി മിയ ജോര്‍ജിന് ആണ്‍കുഞ്ഞ് പിറന്നു. മകന്റെ ചിത്രവും പേരും പങ്കുവച്ചാണ് താരത്തിന്റെ പോസ്റ്റ്. ലൂക്ക ജോസഫ് ഫിലിപ് എന്നാണ് മകന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകരും സഹപ്രവര്‍ത്തകരും എത്തി.

കുഞ്ഞ് ലൂക്കയുടെ പുഞ്ചിരി കണ്ടാലറിയാം നടന്‍ ആവുമെന്ന്, ഇതെപ്പോ സംഭവിച്ചു..എന്തായാലും കണ്‍ഗ്രാറ്റ്‌സ് എന്നാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളംകാരനായ അശ്വിന്‍ ഫിലിപ്പിന്റെയും വിവാഹം.

പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി.

റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ