'വ്യക്തിഗതമായ കാര്യമാണ്, എന്നാൽ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം'; ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തില്‍ പ്രിയാമണി

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ജോലി സമയവുമായി ബന്ധപ്പെട്ട വിവാദം സമീപകാലത്തായി സിനിമ മേഖലയിലെ ചർച്ചാവിഷയമാണ്. സന്ദീപ് റെഡ്ഡി വാംഗയുടെ ‘സ്പിരിറ്റ്’, നാഗ് അശ്വിന്റെ ‘കല്‍ക്കി 2’ എന്നീ ചിത്രങ്ങളില്‍ നിന്ന് ദീപിക ഒഴിവാക്കപ്പെട്ടത് ഈ നിബന്ധനയുടെ പേരിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എട്ട് മണിക്കൂര്‍ ജോലി വിഷയത്തില്‍ കഴിഞ്ഞ ദിവസം ദീപിക പദുക്കോണ്‍ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു.

വിഷയത്തിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി പ്രിയാമണി. ദീപികയുടെ എട്ട് മണിക്കൂര്‍ ഷൂട്ടിങ് ആവശ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യാം എന്നാണ് പ്രിയാമണി പറഞ്ഞത്.

‘ഇത് തികച്ചും വ്യക്തിഗതമായ കാര്യമാണ്. പലപ്പോഴും അഡ്ജസ്റ്റ് ചെയ്യേണ്ടതായ സമയങ്ങളുണ്ടാകും. അത് ഓകെയാണ്. നിങ്ങള്‍ അതിന് കൂടി ഇടം നല്‍കേണ്ടതായുണ്ട്,’ എന്നാണ് പ്രിയാമണി പറഞ്ഞത്. ജോലി സമയത്തിന്റെ കാര്യത്തില്‍ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന സൂചനയാണ് പ്രിയാമണി നല്‍കുന്നത്. അതേസമയം എട്ട് മണിക്കൂര്‍ ജോലി വിഷയത്തില്‍ ദീപിക പദുക്കോണ്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ നിരവധി പുരുഷ സൂപ്പര്‍താരങ്ങളും വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്നവരാണെന്നും, അതൊന്നും രഹസ്യമല്ലെങ്കിലും വാര്‍ത്തയായിട്ടില്ലെന്നുമാണ് ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം