'ഇരുളിന്റെ വിളി വന്നാല്‍ അതിനെ നേരിടുക എന്നത് മാത്രമാണ് പോംവഴി'; രണ്ടാമത്തെ ഒടി.ടി റിലീസുമായി ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ ചിത്രം “ഇരുള്‍” ഏപ്രില്‍ 2ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഏറെ നിഗൂഢതകള്‍ നിറഞ്ഞ ട്രെയ്‌ലര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇരുളിന്റെ പുതിയ പോസ്റ്റര്‍ ആണ് ഫഹദ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. “”ഇരുളിന്റെ വിളി വന്നാല്‍ അതിനെ നേരിടുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗം. അത് നിങ്ങള്‍ ചെയ്യുമോ?”” എന്നാണ് താരം പോസ്റ്ററിന് കാപ്ഷനായി കുറിച്ചിരിക്കുന്നത്.

നസീഫ് യൂസുഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെയും ബാനറില്‍ ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഫഹദ്, സൗബിന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെ കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഇരുളില്‍ ആകെയുണ്ടാകുക മുന്ന് കഥാപാത്രങ്ങള്‍ മാത്രമെന്ന് സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നു.

ഫഹദ് ഫാസിലിന് പുറമെ സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരടക്കം മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുണ്ടാകുക. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സീ യൂ സൂണ്‍ ചിത്രത്തിന് ശേഷം ഫഹദിന്റെ രണ്ടാമത്തെ ഒ.ടി.ടി റിലീസ് ചിത്രമാണ് ഇരുള്‍. സീ യൂ സൂണിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Latest Stories

ഇന്ത്യ മുന്നണി അധികാരത്തിലേറും; മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്ന് കെജ്‌രിവാൾ

പ്ലാസ്റ്റര്‍ ഒരു ഭാഗം ഇളകി; തിരുവനന്തപുരത്ത് നഴ്‌സിംഗ് അസിസ്റ്റന്റിന് മര്‍ദ്ദനം; പ്രതികള്‍ പിടിയില്‍

രോഹിതും ഹാർദിക്കും അറിയാൻ, പ്രത്യേക സന്ദേശവുമായി നിത അംബാനി; വീഡിയോ പുറത്തുവിട്ട് മുംബൈ ഇന്ത്യൻസ്

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി

ടി20 ലോകകപ്പ് 2024: എന്റെ ഹൃദയം പാകിസ്ഥാനൊപ്പം, പക്ഷേ ഇന്ത്യ...; തുറന്നുപറഞ്ഞ് മുഹമ്മദ് ഹഫീസ്

കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

നിങ്ങള്‍ പ്രേംനസീറിന്റെ റെക്കോര്‍ഡ് തകര്‍ക്കും.. വിമര്‍ശിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ 40 വര്‍ഷം പിടിച്ചുനില്‍ക്കുക ചെറിയ കാര്യമല്ല: കമല്‍ ഹാസന്‍

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി