'ഒരിക്കല്‍ ഞാനും പോകാന്‍ ആഗ്രഹിക്കുന്ന ഒരു യാത്രയാണിത്'; ടൊവീനോ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍

ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. രസകരമായ ഒരു റോഡ് മൂവിയാണ് ചിത്രമെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ട്രെയിലര്‍ ഷെയര്‍ ചെയ്ത് ട്വീറ്റുമായി എത്തിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍.

“ഒരു ദിവസം ഞാന്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരു റോഡ് യാത്രയാണിത്. ഹെല്‍മറ്റ് ഉപയോഗിച്ച് നിങ്ങളെപോലെ സുരക്ഷിതമായി.” എന്നാണ് ട്രെയിലര്‍ പങ്കുവെച്ച് ഇര്‍ഫാന്‍ പത്താന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ടൊവീനോയെ ടാഗ് ചെയ്താണ് പത്താന്റെ ട്വീറ്റ്. പത്താന് നന്ദിയറിച്ച് ടൊവീനോയും രംഗത്ത് വന്നു.

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. “2 പെണ്‍കുട്ടികള്‍”, “കുഞ്ഞുദൈവം” തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. മാര്‍ച്ച് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ