കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കൂ, വിനോദ നികുതി ഒഴിവാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാല്‍ മാത്രമേ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കുകയുള്ളുവെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമകള്‍ക്ക് വിനോദ നികുതി ഒഴിവാക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഒ.ടി.ടി പ്ലാറ്റ്ഫോകളിലൂടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ നിലവില്‍ രണ്ട് സിനിമകളുടെ തിയേറ്റര്‍ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമകളായ “മരക്കാര്‍ അറബിക്കടലിന്റെ സിംഹം”, “ആറാട്ട്” എന്നീ രണ്ട് ചിത്രങ്ങളുടെ റിലീസ് തീയതിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്.

ഓഗസ്റ്റ് 12ന് ആണ് മരക്കാര്‍ റിലീസിന് എത്തുക. ദേശീയ , സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മരക്കാറിനായി ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം വന്‍ താരനിരയാണ് അണിനിരക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് ഒക്ടോബര്‍ 14ന് ആണ് തിയേറ്ററുകളില്‍ റിലീസിന് എത്തുന്നത്. ഉദയ കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം മാസ് മസാല പടമായാണ് എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ