കോട്ടയം മെഡിക്കല്‍ കോളജില്‍ രാത്രിയില്‍ സ്ത്രീയുടെ നിലവിളി; വാര്‍ത്ത സിനിമയാകുന്നു

കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ദുരൂഹ സംഭവം സിനിമയാകുന്നു. മെഡിക്കല്‍ കോളേജ് ക്യാപസിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര്‍ദ്ധരാത്രി സ്ത്രീയുടെ നിലവിളി ശബ്ദം ഉയരുന്ന സംഭവമാണ് സിനിമയാകുന്നത്. ഇന്ദ്രന്‍സ് നായകനാകുന്ന ‘വാമനന്‍’ എന്ന ചിത്രത്തിലാണ് ഈ സംഭവം എത്തുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തും. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകനും രചയിതാവുമായ എ.ബി ബിനില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ വിശദീകരിച്ചത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ നടത്തിയ അന്വേഷണമാണ് ചിത്രത്തിന്റെ രചനയിലേക്ക് നയിച്ചത്. അലറിക്കരയുന്ന സ്ത്രീയുടെ ശബ്ദമായിരുന്നു ആശുപ്രത്രി ജീവനക്കാരും രോഗികളും കേട്ടിരുന്നത്. മെഡിക്കല്‍ കോളേജിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം സ്ഥിരീകരിച്ചിരുന്നു.

പക്ഷേ ആരും ശബ്ദം കേട്ട ഭാഗത്തേക്ക് രാത്രിയില്‍ പോകാന്‍ തയ്യാറായില്ല. നിരവധി മരണങ്ങള്‍ നടന്നിട്ടുള്ള വാര്‍ഡുകളുടെ സാമീപ്യം കൊണ്ട് പലരും ഭയന്ന് പിന്‍മാറുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ഈ സംഭവം ഒരു സിനിമയുടെ പ്രമേയം ആണല്ലോ എന്ന തോന്നലാണ് അതിന്റെ പിന്നാലെ പോകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബിനില്‍ പറഞ്ഞു. അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ ത്രില്ലറായാണ് ‘വാമനന്‍’ അണിയിച്ചൊരുക്കിയിട്ടുള്ളത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് നിര്‍മ്മാണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ