ഞാന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ല.. മലയാളി നടിമാരെ പോലും അറിയില്ല, പിന്നയല്ലേ ബംഗാളി: ഇന്ദ്രന്‍സ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവത്ക്കരിച്ച് നടന്‍ ഇന്ദ്രന്‍സിന്റെ പ്രതികരണം. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ദ്രന്‍സിന്റെ മറുപടി. താന്‍ ആരുടേയും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

”എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നു കൊണ്ടിരിക്കും. ഇടയ്ക്ക് എരിയും പുളിയും ഒക്കെ വേണ്ടേ. അതിന് വേണ്ടിയാണ്. അതുകൊണ്ട് ഇന്‍ഡസ്ട്രിയ്‌ക്കോ ആര്‍ക്കോ ദോഷമൊന്നും വരില്ല. സര്‍ക്കാര്‍ എന്തെങ്കിലും വേണ്ടതുപോലെ ചെയ്യുമായിരിക്കും. പരാതികള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കുകയും ചെയ്യട്ടെ” എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

വാതിലില്‍ മുട്ടിയ നടിമാരുടെ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന്, ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താന്‍ മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തോടും ഇന്ദ്രന്‍സ് പ്രതികരിച്ചു.

ഇപ്പോഴുള്ള മലയാളി നടിമാരെ പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടി എന്നാണ് നടന്‍ പറഞ്ഞത്. ആര്‍ക്ക് വേണോ എന്ത് വേണോ പറയാം. മുഖ്യമന്ത്രിക്ക് എതിരെയോ പ്രധാനമന്ത്രിക്ക് എതിരെയോ പറയാമല്ലോ. അതാണല്ലോ പെട്ടെന്ന് അറിയുന്നത്.

നേതൃസ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചര്‍ച്ചയാകുന്നത്. അതിനെ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. നമ്മുടെ സംഘടനയിലും സിനിമയിലും ആണുങ്ങളേക്കാള്‍ കൂടുതല്‍ പെണ്ണുങ്ങള്‍ ആണുള്ളത്. എല്ലാവരും നന്നായി പോകുന്നുണ്ട്. പരാതിയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അന്വേഷിക്കണം എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി