ഇന്ദ്രന്‍സിന്റെ 'ഹോം' ഒ.ടി.ടിയില്‍; റിലീസ് തിയതി പുറത്ത്

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘ഹാഷ് ഹോം’ ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ബാബു ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഓഗസ്റ്റ് 19ന് ചിത്രം റിലീസ് ചെയ്യും.

സാധാരണക്കാരനായ ഒരു അച്ഛന്റെ റോളിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ വേഷമിടുന്നത്. ശ്രീനാഥ് ഭാസി, തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലിന്‍ എന്നിവരാണ് ഇന്ദ്രന്‍സിന്റെ മക്കളായി ചിത്രത്തില്‍ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു.

വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസി ലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീല്‍ ഡി. ഛായാഗ്രഹണവും പ്രജിഷ് പ്രകാശ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അരുണ്‍ അലത്, ശ്യാം മുരളീധരന്‍, മമത സീമന്ത് എന്നിവര്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് രാഹുല്‍ സുബ്രഹ്‌മണ്യന്‍ സംഗീതം ഒരുക്കുന്നു. വിനീത് ശ്രീനിവാസന്‍ ആണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി