'മോന്‍ വല്യ ഫിലിം ഡയറക്ടര്‍ ഒക്കെ ആകുമ്പോ ഞാനീ സാധാ ഫോണ്‍ കൊണ്ടു നടന്നാ അവനല്ലേ മോശം'; ഒലിവര്‍ ട്വിസ്റ്റായി ഇന്ദ്രന്‍സ്, #ഹോം ട്രെയ്‌ലര്‍

ഇന്ദ്രന്‍സ് ചിത്രം #ഹോമിന്റെ ട്രെയ്‌ലര്‍ പുറത്ത്. തന്റെ മക്കളുമായി ആശയവിനിമയം നടത്താന്‍ വിസ്മയകരമായ നൂതന സാങ്കേതികവിദ്യകളെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒലിവര്‍ ട്വിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ സമകാലിക സമൂഹത്തില്‍ കണ്ടു പരിചയിച്ച സാമൂഹ്യ പ്രസക്തമായ കഥ പറയുന്ന കുടുംബ ചിത്രമാണ്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ഒലിവര്‍ ട്വിസ്റ്റ് ആയി ഇന്ദ്രന്‍സ് വേഷമിടുമ്പോള്‍ വിജയ് ബാബു, മഞ്ജു പിള്ള, നെല്‍സ, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഒലിവര്‍ ട്വിസ്റ്റിന്റെ കഥാപാത്രം തന്റെ സ്വഭാവവുമായി യോജിക്കുന്നതാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. താനും സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള തലമുറ വ്യത്യാസത്തിന്റെ കഥയാണ് ഹോം പറയുതെന്നത് വളരെ ആകര്‍ഷകമായി തോന്നി. അച്ഛന്‍ മകന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താകാനും അവന്റെ ലോകത്തിന്റെ ഭാഗമാകാനും ശ്രമിക്കുന്ന വര്‍ഷങ്ങളായി തുടരുന്ന അടിസ്ഥാന ആശയവിനിമയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്.

ഈ പ്രതിസന്ധിഘട്ടത്തില്‍ ഈ പരസ്പര വിനിമയം ദുഷ്‌ക്കരമാകുന്നു. ഈ കഥയില്‍ സാങ്കേതികവിദ്യയാണ് തടസം. പ്രേക്ഷകരില്‍ അവസാന നിമിഷം വരെ വൈകാരികത സൃഷ്ടിക്കുന്ന ചിത്രം ഏറെ പുതുമയുള്ള പ്രമേയമാണ് അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ പ്രവര്‍ത്തനത്തില്‍ വിജയ് ബാബുവുമായി ദീര്‍ഘനാളത്തെ ബന്ധമാണുള്ളത്. മര്‍മ്മപ്രധാനമായ കഥാപാത്രത്തിനായി അദ്ദേഹവുമായി വീണ്ടും ഒന്നിക്കുന്നത് സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന അനുഭവമാണ് നല്‍കുതെന്നും അദ്ദേഹം പറഞ്ഞു.

ബന്ധങ്ങള്‍ക്ക് നാം കല്‍പ്പിക്കുന്ന പ്രാധാന്യത്തെ ചോദ്യം ചെയ്യുകയാണ് ഹോം അത് രക്ഷിതാക്കള്‍ നേരിടുന്ന സാങ്കേതികമായ വെല്ലുവിളികളേക്കാള്‍ വലുതാണ്. ഈ ചിന്തയാണ് കഥയില്‍ തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് ഒലിവര്‍ ട്വിസ്റ്റിന്റെ മൂത്ത മകന്‍ ആന്റണിയായി അഭിനയിക്കുന്ന യുവതാരം ശ്രീനാഥ് ഭാസി പറയുന്നു. ആധുനിക ലോകത്ത് സോഷ്യല്‍ മീഡിയയിലും ടെക്-സാവി ലോകത്തും വ്യാപൃതരായ ആയിരക്കണക്കിന് യുവാക്കളെ പ്രതിനിധീകരിക്കുന്നതാണ് തന്റെ കഥാപാത്രം.

തങ്ങളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുകയും ആശയവിനിമയത്തിന് പൊതു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരച്ഛന്റെയും മകന്റെയും വൈകാരികവും ഹൃദയഹാരിയുമായ കഥയാണ് ചിത്രം പറയുന്നത്. മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെ പുരോഗമിക്കുന്ന ചിത്രം പ്രേക്ഷര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പാണെും അദ്ദേഹം പറഞ്ഞു.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു