'മകന്‍ ദുല്‍ഖറിനും കൊച്ചു മകള്‍ മറിയത്തിനും ഒപ്പം മോഹന്‍ലാല്‍' എന്ന് ഇന്ത്യ ടുഡേ; പൊങ്കാലയുമായി ആരാധകര്‍

ദുല്‍ഖറിനും അമാലിനും കുഞ്ഞുമറിയത്തിനും ഒപ്പം നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മറിയത്തോട് കുശലം പറയുന്ന മോഹന്‍ലാലും അച്ഛന്‍ ദുല്‍ഖറിന്റെ കൈയിലിരുന്ന് കൗതുകത്തോടെ നോക്കുന്ന മറിയവുമാണ് ചിത്രത്തിലുള്ളത്. ഈ ചിത്രം പങ്കുവെച്ച ഇന്ത്യ ടുഡേയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

മകന്‍ ദുല്‍ഖര്‍ സല്‍മാനും കൊച്ചു മകള്‍ മറിയത്തിനും ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം എന്നാണ് ഇന്ത്യ ടുഡേ വാര്‍ത്തയില്‍ എഴുതിയിരിക്കുന്നത്. ഇതോടെ പൊങ്കാലയുമായി ആരാധകരും സിനിമാപ്രേമി കളും രംഗത്തെത്തി. കഞ്ചാവ് അടിച്ചിരിപ്പാണോ?, വിശ്വാസ്വതയെ ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.

മലയാളികള്‍ അടക്കം കമന്റുകളുമായി എത്തിയിട്ടുണ്ട്. അപ്പോള്‍ പ്രണവ് ആരാ?, ബിലാലിക്ക എത്താന്‍ ലേറ്റ് ആകും അതിന് മുമ്പ് പോസ്റ്റ് മുക്കിക്കോ എന്നിങ്ങനെയാണ് ചില കമന്റുകള്‍. വാര്‍ത്ത എഡിറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ കടവന്ത്രയിലെ വസതിയില്‍ സന്ദര്‍ശനത്തിന് എത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഫോട്ടോയ്ക്ക് പോസ് ചെയ്യൂ എന്ന പറയുന്ന പോലെ മുന്നിലേക്ക് ചൂണ്ടിക്കാണിക്കുന്ന മോഹന്‍ലാലിനെയും കൗതുകത്തോടെ താരത്തെ നോക്കുന്ന മറിയത്തെയും ചിത്രത്തില്‍ കാണാം.

Latest Stories

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?