വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും ആര്യ പണം തട്ടിയെടുത്തുവെന്ന പരാതി: ഒടുവില്‍ സത്യാവസ്ഥ പുറത്ത്

നടന്‍ ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന ശ്രീലങ്കന്‍ യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ മുഹമ്മദ് അര്‍മന്‍ (29), മുഹമ്മദ് ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആര്യ ആണെന്ന വ്യാജേനയാണ് പ്രതികള്‍ യുവതിയുമായി ചാറ്റ് ചെയ്തിരുന്നത്. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോള്‍ വിവാഹം ചെയ്യാമെന്നും പറഞ്ഞതായി യുവതി പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ സൈബര്‍ പൊലീസ് ആര്യയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോദ്ധ്യമായത്. ചാറ്റിംഗ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികള്‍ പിടിയിലായത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്