'ഇല്ലിക്കൂടിനുള്ളില്‍' സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ രണ്ടാം വീഡിയോ ഗാനം

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. . “ഇല്ലിക്കൂടിനുള്ളില്‍…” എന്നു തുടങ്ങുന്ന വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ബി. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും മെറിന്‍ ഗ്രഗറിയും ചോര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ചിത്രം പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍.

Latest Stories

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു