അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

രജനികാന്ത്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘കൂലി’ക്കെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. അനുമതിയില്ലാതെ സിനിമയുടെ പ്രൊമോ സോങ്ങിൽ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടികാണിച്ചാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ സൺ പിക്ചേഴ്സിനെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കൂലിയുടെ പ്രൊമോയിൽ നിന്ന് ‘വാ വാ പക്കം വാ’ ഗാനം നീക്കുകയോ ഉപയോഗിക്കാൻ അനുമതി വാങ്ങുകയോ ചെയ്യണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് പരാതിയിലുള്ളത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സ്വർണ്ണ കളക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ആക്ഷൻ ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന കൂലിയുടെ പ്രമേയം. ഈ വർഷം പകുതിയോടെ ചിത്രീകരണമാരംഭിക്കുന്ന കൂലിയിൽ തമിഴ് യുവതാരം ശിവകാര്‍ത്തികേയന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ഫിലോമിൻരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ രജനികാന്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും ഫഹദ് ഫാസിലും, മഞ്ജു വാര്യരും ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തലൈവർ 170 എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങിന് ശേഷം ലോകേഷ് ചിത്രം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ