പുകഴ്ത്തൽ കേട്ട് താരജാഡയിലേക്ക് മാറിയാൽ സിനിമാതാരങ്ങളുടെ സ്വഭാവം മാറും : വിജയരാഘവൻ

പുകഴ്ത്തൽ കേട്ട് താരജാഡയിലേക്ക് മാറിയാൽ സിനിമാതാരങ്ങളുടെ സ്വഭാവം മാറുമെന്നും അത് അഭിനയത്തെ ബാധിക്കുമെന്നും നടൻ വിജയരാഘവൻ. അഭിനയരംഗത്തു അൻപതു വർഷം പിന്നിട്ട നടൻ ടി.ജി.രവിയ്ക്കു ജന്മനാടായ തൃശ്ശൂരിലെ പൂച്ചട്ടിയിൽ നാട്ടുകാർ നൽകിയ ആദരവിൽ സംസാരിക്കുകയായിരുന്നു നടൻ . അത്തരം മാറ്റങ്ങളില്ലാതെ നാട്ടുകാരിലൊരാളായി കഴിയുന്നതാണ് ടി.ജി. രവിയുടെ അരനൂറ്റാണ്ടിലെ അഭിനയവൈവിധ്യത്തിന്റെ വിജയകാരണമെന്നും അദ്ദേഹം പറഞ്ഞു.

ജനിച്ചു വളർന്ന നാട്ടിൽ നാട്ടുകാരുടെ ആദരം കിട്ടുകയെന്നത് ഒരു വ്യക്തിക്ക് കിട്ടുന്ന അപൂർവഭാഗ്യമാണെന്ന് നടി ഉർവശി പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഉർവശി.

സിനിമയിൽ നിന്നപ്പോഴും സിനിമ വിട്ട് മാറി നിന്നപ്പോഴും തിരിച്ച് സിനിമയിലെത്തി തിളങ്ങുമ്പോഴും ടി.ജി. രവിക്ക് ഒരേ പെരുമാറ്റവും ലാളിത്യവുമാണ്. ഇതാണ് ഏതൊരാളും മാതൃകയാക്കേണ്ടതെന്നും ഉർവശി പറഞ്ഞു. മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച നടനാണ് ടി ജി രവി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ