'മാത്യു' മാസ് കാണിക്കാന്‍ പോകുന്നത് ഗോവയിലേക്ക്, ആ ഡയലോഗ് ഇങ്ങനെയാകും; 'ജയിലര്‍' ഒമര്‍ ലുലു സംവിധാനം ചെയ്താല്‍..

‘ജയിലര്‍’ തിയേറ്ററില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ കാമിയോ റോള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മാത്യൂ എന്ന കഥാപാത്രത്തിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ശ്രദ്ധ നേടിയിരുന്നു. ജയിലര്‍ ഒമര്‍ ലുലു സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെയായേനെ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

മോഹന്‍ലാലിന്റെ മാസ് ഡയലോഗ് ഇങ്ങനെയായേനെ എന്ന് പറഞ്ഞു കൊണ്ടുള്ള ട്രോള്‍ ആണ് എത്തിയിരിക്കുന്നത്. മാത്യുവിന്റെ ഇന്‍ട്രോ സീനിലെ ഡയലോഗ് ‘അപ്പോ നീ പറഞ്ഞില്ലെങ്കില്‍.. ഞാന്‍ എന്താ നിന്നേം കൊണ്ട് ഗോവയില്‍ മസാജിങ്ങിന് പോവോ.. എന്താ ബഡി’ എന്നാക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

രസകരമായ ക്യാപ്ഷനോടെ സംവിധായകന്‍ ഒമര്‍ ലുലു ഈ ട്രോള്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്താ ബഡി.. ഇത് ഒരു വെഡ്ഡിങ്ങ് സോങ്ങ് കൂടി വേണ്ടേ എന്റെ പടത്തില്‍’ എന്നാണ് ഒമര്‍ കുറിച്ചത്. നിരവധി രസകരമായ കമന്റുകളും ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്.

അതേസമയം, ജയിലര്‍ റിലീസ് വേളയില്‍ ഒമര്‍ കുറിച്ച് വാക്കുകള്‍ ശ്രദ്ധനേടിയിരുന്നു. വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഒരു ഡബിള്‍ ഇമ്പാക്ട് കിട്ടിയേനെ അങ്ങനെയാണെങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ വന്നേനെ എന്നായിരുന്നു ഒമര്‍ പറഞ്ഞത്.

എന്നാല്‍ ജയിലര്‍ 600 കോടി ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാറിന്റെ മാസ് എന്‍ട്രിയും ശ്രദ്ധ നേടിയിരുന്നു. രമ്യ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ മേനോന്‍, വസന്ത് രവി, ജാക്കി ഷ്രോഫ്, സുനില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി