'നാൻ ആണൈ ഇട്ടാൽ....'; ദളപതി വിജയ്‌യുടെ 'ജനനായകന്റെ' സെക്കന്റ് ലുക്ക് പുറത്ത്

എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ എന്നും വൈറലാവാറുണ്ട്. ഇപ്പോഴിതാ ദളപതി വിജയ് നായകനാകുന്ന അവസാന സിനിമയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ സെക്കന്റ് ലൂക്കും പുറത്തുവന്നിരിക്കുകയാണ്. കെവിഎം പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത് വിട്ടത്. നേരത്തെ സിനിമയുടെ ടൈറ്റിലും ഇവർ പുറത്ത് വിട്ടിരുന്നു.

Image

‘ജനനായകൻ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ തുടങ്ങിയവരാണ് ജനനായകന്റെ അണിയറപ്രവർത്തകർ.

Latest Stories

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ

WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

WCL 2025: പാകിസ്ഥാനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, ഫൈനലിലേക്ക് ആര്? വെളിപ്പെടുത്തി സംഘാടകർ

'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല'; നറുക്കടിച്ചെന്ന് കരുതി വേദിയിൽ, നിരാശനായ വയോധികനെ കണ്ട് കരച്ചിലടക്കാനാവാതെ അനുശ്രീ