വിവാഹം നിശ്ചയിച്ച ശേഷം വാക്കുമാറ്റി; ബിഗ് ബോസ് താരത്തിനെതിരെ പരാതിയുമായി നടി

വിവാഹം ചെയ്യാമെന്നുറപ്പു നല്‍കി പിന്നീട് വാക്ക് മാറ്റിയെന്ന് ആരോപിച്ച് ബിഗ് ബോസ് മത്സരാര്‍ഥിക്കെതിരെ പരാതി നല്‍കി നടി സനം ഷെട്ടി. ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലെ മത്സരാര്‍ഥിയായിരുന്ന തര്‍ഷനെതിരെയാണ് സനം ഷെട്ടിയുടെ പരാതി. 2019 മെയ് മാസം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ജൂലൈയില്‍ വിവാഹം നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് തര്‍ഷന്‍ വിവാഹത്തിന് വിസ്സമ്മതിക്കുകയായിരുന്നെന്ന് കേസ് ഫയല്‍ ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കവേ സനം ഷെട്ടി പറഞ്ഞു.

2019 ജൂണ്‍ 10നായിരുന്നു വിവാഹം നടത്താന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ പങ്കെടുക്കാനുള്ള അവസരം തര്‍ഷനെ തേടിയെത്തിയത്. ഇതോടെയാണ് തര്‍ഷന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നതെന്നും സനം പറയുന്നു.

കൂടെ അഭിനയിക്കുന്നവരുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് തര്‍ഷന്‍ തന്നെ അപമാനിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും സനം പറഞ്ഞു. ഇത് തന്റെ അച്ഛന് ഹൃദയസ്തംഭനം വരെ ഉണ്ടാക്കിയിരുന്നു. മോഡലിങ്ങിനും സിനിമ കരിയറിനുമായി ഏകദേശം 15 ലക്ഷത്തോളം രൂപ തര്‍ഷനുവേണ്ടി താന്‍ ചെലവാക്കിയിരുന്നു. വഞ്ചന, ചതി, സ്ത്രീ പീഡനം, ഭീഷണി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലായാണ് തര്‍ഷനെതിരെ സനം കേസ് നല്‍കിയിരിക്കുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ