'ഞാന്‍ എല്ലാം കാണുന്നുണ്ട്'; ലിയോയിലെ ട്രാക്ക് മോഷണം?; പ്രതികരണവുമായി 'പീക്കി ബ്ലൈന്‍ഡേഴ്‌സ്' സംഗീത സംവിധായകന്‍

കാത്തിരിപ്പിനൊടുവില്‍ ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വിജയിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ലിയോയില്‍ കാണാന്‍ കഴിയുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ട് 400 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി ഇതുവരെ നേടിയത്.

എന്നാല്‍ ചിത്രത്തിലെ ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണം വന്നിരിക്കുകയാണ്. ഇത് പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീക്കി ബ്ലൈന്‍ഡേഴ്‌സിലെ ഒരു ട്രാക്കിന്റെ പകര്‍പ്പ് ആണെന്നാണ് ആരോപണം ഉയരുന്നത്. ബെലറൂസിയന്‍ സംഗീത സംവിധായകനായ ഒറ്റ്‌നിക്ക എന്ന അലക്‌സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നും ആണ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ പ്രസ്തുത ട്രാക്കിന്റെ സൃഷ്ടാക്കള്‍. ഇപ്പോഴിതാ ഈ വാദങ്ങളോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഒറ്റ്‌നിക്ക.

ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് നന്ദി. ഞാന്‍ എല്ലാം കാണുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും മറുപടി തരിക സാധ്യമല്ല. ഇമെയിലും ഇന്‍സ്റ്റഗ്രാമും ഇത് സംബന്ധിച്ച മെസേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതുപോലെ യുട്യൂബില്‍ വേര്‍ ആര്‍ യു എന്ന ട്രാക്കിന്റെ കമന്റ് ബോക്‌സും. കാര്യങ്ങള്‍ അവ്യക്തമാണ് ഇപ്പോള്‍. ഞങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ട്. കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ല- ഒറ്റ്‌നിക്ക ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

ലിയോയിലെ അനിരുദ്ധ് സംഗീതം ചെയ്ത ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ഹെയ്‌സന്‍ബര്‍ഗിന്റെ വരികള്‍ക്ക് നിഖിത ഗാന്ധിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

Latest Stories

'സിഎംആര്‍എല്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്'; ഷോണ്‍ ജോര്‍ജിന് നിര്‍ദ്ദേശവുമായി എറണാകുളം സബ് കോടതി

ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും; സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകുമെന്ന് മുഖ്യമന്ത്രി

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി