എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു; ആ വൈറല്‍ രംഗത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടി എന്ന പാട്ടിന്റെ പുനരാവിഷ്‌കരണം ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെ പ്രശംസിച്ചാണ് ഏവരും കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇപ്പോഴിതാ ഗാനത്തിന്റെ
വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ് തുറന്നിരിക്കുന്നത്. സ്റ്റേജില്‍ ഡാന്‍സ് ചെയ്യുന്നത് ശീലമുള്ളതാണെങ്കിലും വേദിയിലെ പാട്ടിന് സദസില്‍ വെച്ച് ഡാന്‍സ് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം

ദേവദൂതര്‍ പാടി എന്ന ഗാനം എല്ലാ മലയാളികളേയും പോലെ തന്റേയും പ്രിയഗാനങ്ങളിലൊന്നാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്. എന്നാല്‍ ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നുവെന്നും താരം പറയുന്നു. താന്‍ ചെയ്തത് ഡാന്‍സ് തന്നെയാണോ എന്ന് ഇപ്പോഴും തനിക്കറിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

അമ്പലപ്പറമ്പിലും പെരുന്നാളിനും ഉത്സവങ്ങള്‍ക്കുമെല്ലാം ആള്‍ക്കൂട്ടത്തിനിടയില്‍ ഡാന്‍സ് ചെയ്യുന്ന ഒരാളുടെ റഫറന്‍സ് സിനിമയിലുണ്ടെന്ന് സംവിധായകനായ രതീഷ് നേരത്തെ പറഞ്ഞിരുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. പക്ഷെ അതിന്റെ മൂവ്മെന്റും സ്റ്റെപ്പും എങ്ങനെ വേണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നുവെന്നും താരം പറയുന്നു.

”ശരിക്കും ഞാന്‍ ഇങ്ങനെയല്ല ഡാന്‍സ് ചെയ്യുന്നത്, ഇത് കഥാപാത്രത്തിന് വേണ്ടിയാണ് എന്നോട് ക്ഷമിക്കണേ എന്ന് കൂടി നിന്നവരോട് പറഞ്ഞു. പിന്നെ ചുറ്റും നോക്കാതെ അങ്ങോട്ട് പൂണ്ടുവിളയാടുകയായിരുന്നു” എന്നാണ് ചാക്കോച്ചന്‍ ഡാന്‍സിനെക്കുറിച്ച് പറയുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ