'അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു, ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി'; മലയാളസിനിമ തന്നെ അവഗണിച്ചെന്ന് അനുപമ പരമേശ്വരൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അനുപമ പരമേശ്വരൻ. പിന്നീട് മലയാളത്തിൽ അധികം സജീവമായില്ലെങ്കിലും തെലുങ്കിൽ തിരക്കേറിയ താരമാണ് ഇപ്പോൾ അനുപമ. ഇപ്പോഴിതാ താൻ മലയാള സിനിമയിൽ നിന്നും അവഗണന നേരിട്ടെന്ന് തുറന്ന് പറയുകയാണ് താരം.

മലയാള സിനിമയിൽ നേരിട്ട അവഗണനകൾ തുറന്നുപറഞ്ഞാണ് നടി അനുപമ പരമേശ്വരൻ രംഗത്തെത്തിയത്. സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം ‘ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അനുപമ. മലയാളത്തിൽ താൻ ഒരുപാട് അവഗണന നേരിട്ടെന്നും അഭിനയിക്കാൻ അറിയില്ലെന്ന അധിക്ഷേപം നേരിട്ടെന്നും ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയെന്നും അനുപമ പറഞ്ഞു.

‘ഒരുപാട് പേര് എന്നെ മലയാളത്തിൽ അവഗണിച്ചിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞിരുന്നു. ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങി’, എന്നായിരുന്നു അനുപമയുടെ വാക്കുകൾ. ‘ട്രോളിക്കോളൂ പക്ഷേ, കൊല്ലരുത്’, എന്നും അനുപമ പ്രേക്ഷകരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അനുപമയെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തെത്തി. മലയാളത്തിൽനിന്ന് അവഗണ നേരിട്ട് മറ്റുഭാഷകളിൽ പോയി വിജയിച്ച നടിമാരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, അതുപോലെ അനുപമയുടെ കരിയറിലും സംഭവിക്കുമെന്ന് സുരേഷ് ഗോപി ആശംസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ