'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

തമിഴ് സൂപ്പർതാരം വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നസ്രിയ തന്റെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ‘ദളപതി 69’ എന്ന ചിത്രത്തോടെ വിജയ് തന്റെ അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് നസ്രിയയുടെ പ്രതികരണം.

“അജിത്ത് സാറിൻ്റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്റെ അവസാന ചിത്രം ആയിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിൻ്റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുമുണ്ടാക്കുന്നുവെന്നാണ് നസ്രിയ എക്സിൽ കുറിച്ചത്. ദളപതി 69 എന്ന ചിത്രത്തോടെ അഭിനയജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിജയ്.

വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷൻ്റെ ബാനറിൽ ദളപതി 69 നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുണ് സഹനിർമാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്‌ബസ്റ്ററുകൾ സമ്മാനിച്ച വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

അതേസമയം ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി വീണ്ടുമെത്തുകയാണ് നസ്രിയ. ഇത്തവണ ബേസിലിന്റെ നായികയായാണ് നസ്രിയ എത്തുന്നത്. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്‌മദർശിനി’യുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോൽ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്‌ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ