ഒരാളില്‍ നിന്നു പോലും എനിക്ക് ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഉണ്ടായിട്ടില്ല: വിക്രമിനെ കുറിച്ച് റോഷന്‍ മാത്യു

ചിയാന്‍ വിക്രം നായകനായിട്ടുള്ള കോബ്ര എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം. കഴിഞ്ഞദിവസം നടന്ന പ്രസ്സ് മീറ്റില്‍ വിക്രത്തോടൊപ്പം അഭിനയിച്ചതിന്റെ എക്‌സ്പീരിയന്‍സ് പങ്കുവെക്കുകയാണ് മലയാളി താരം റോഷന്‍ മാത്യു.

ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് പഠിക്കാന്‍ പറ്റിയേക്കും. അങ്ങനെ ഒരാളാണ് വിക്രം എന്നാണ് റോഷന്‍ പറയുന്നത്. തുടക്കം മുതല്‍ തന്നെ വിക്രം സാറുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ ഒക്കെ ഉണ്ടായിരുന്നു. പക്ഷേ തന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ അദ്ദേഹത്തെ ഒന്ന് കാണാന്‍ പോലും സാധിച്ചില്ല. അങ്ങനെ ഞാന്‍ സാറിനെ എങ്ങനെയെങ്കിലും കാണാനുള്ള വഴികളൊക്കെ ആലോചിച്ചു തുടങ്ങി.

മൂന്നാം ദിവസം എങ്ങനെയെങ്കിലും സാറിനെ കാണണം എന്ന് ഞാന്‍ തീരുമാനിച്ചു. ഫ്രീ ആകുമ്പോള്‍ ഞാന്‍ ഒന്ന് കണ്ടോട്ടെ ഇതായിരുന്നു ചോദിക്കാന്‍ പറഞ്ഞുവിട്ടത്. പോയി കുറേനേരമായിട്ടും ഇയാളെ കാണുന്നില്ല. എന്റെ വാനിന്റെ തൊട്ടപ്പുറത്ത് കിടക്കുന്ന വാനാണ്, അതുകൊണ്ടുതന്നെ പോയിട്ട് വരാന്‍ അത്രയധികം സമയം ഒന്നും വേണ്ടല്ലോ എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോഴാണ് എന്റെ ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടത്. സര്‍ വന്നത് ആ സമയത്ത് വന്നത്. റോഷനെ കാണണമെന്ന് പറയുന്നത് കേട്ടു എന്ന് ചോദിച്ചുകൊണ്ടാണ് വിക്രം സര്‍ അകത്തേയ്ക്ക് വന്നത്. അതാണ് ഈ മനുഷ്യന്‍ എന്നായിരുന്നു റോഷന്‍ പറഞ്ഞത്.

ഷൂട് നടക്കുന്ന സമയത്ത് ഒക്കെ ആണെങ്കിലും ഒരു കോറിഡോറിന്റെ അറ്റത്ത് സാര്‍ ഇരിപ്പുണ്ടാവും, അവിടേയ്ക്ക് ആര് വന്നാലും അദ്ദേഹം എഴുന്നേറ്റ് ഹായ് പറയും. കൂടെ വര്‍ക്ക് ചെയ്യുന്ന അഭിനേതാക്കളോടായാലും ടെക്‌നീഷ്യന്‍സിനോടായാലും ആ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഏതൊരു മനുഷ്യനോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ് വിക്രം. ഒരാളില്‍ നിന്നു പോലും എനിക്ക് ഇങ്ങനെയൊരു എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല. റോഷന് ഇതൊക്കെ പറയുമ്പോഴും ചെറിയൊരു ചിരിയോടെ താങ്ക്യൂ റോഷന്‍ എന്നാണ് അദ്ദേഹം പ്രതികരിക്കുന്നത്.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍