'എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാൻ ബാക്കി ഉണ്ട്'; അഡ്വാൻസ് കിട്ടിയ തുക കൊണ്ട് ചില സിനിമകൾ പൂർത്തിയാക്കേണ്ടി വന്നു: മിയ

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് മിയ ജോർജ്. 2008-മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. മിയയുടെ പുതിയ വെബ് സീരിസ് ‘ജയ് മഹേന്ദ്രന്‍’ വലിയ തോതില്‍ പ്രേക്ഷക പ്രീതി നേടുകയാണ്. വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മിയ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഭിമുഖത്തിൽ തന്റെ പ്രതിഫലത്തെ കുറിച്ച് നടി പറയുന്നുണ്ട്. സിനിമയിൽ അഭിനയിച്ചിട്ട് പ്രതിഫലം ഒട്ടും കിട്ടാത്ത അനുഭവത്തെ കുറിച്ചായിരുന്നു മിയ പറഞ്ഞത്. അഡ്വാൻസ് കിട്ടിയ തുക കൊണ്ട് ചില സിനിമകൾ പൂർത്തിയാക്കേണ്ടി വന്നിട്ടുണ്ടെന്നും കഴിവുള്ളവർ ഇങ്ങനെയല്ല ചെയ്യുന്നതെന്നും നടി പറയുന്നു. താരം പറയുന്നതിങ്ങനെ….

എനിക്ക് ഇഷ്ട്ടംപോലെ ശമ്പളം കിട്ടാൻ ബാക്കി ഉണ്ട്. ഇപ്പോഴും ഉണ്ട. പ്രൊഡ്യൂസർ പറയും നമ്മുക്ക് ഇച്ചിരി ഫിനാൻഷ്യൽ പ്രശ്‌നം ഉണ്ട് ഡബ്ബിങ്ങിന് തരാം… ഓക്കേ അത് കേട്ട് നമ്മൾ പോകുന്നു പിന്നീട് ഡബ്ബിങ്ന് വരുന്നു രണ്ടു ദിവസം ഒക്കെ കാണും ആദ്യത്തെ ദിവസം കഴിയുബോൾ നമ്മൾ വിചാരിക്കും നാളെയും കൂടി ഉണ്ടല്ലോ നാളെ തരുമായിരിക്കും എന്ന്. നാളെ ആകുമ്പോഴേക്കും പറയുവാണ് നമ്മുക്ക് ഇച്ചിരി കുഴപ്പം ഉണ്ട് നമ്മുക്ക് റിലീസ് ആകുമ്പോഴേക്കും തരാം എന്ന്.

അപ്പോൾ നമ്മൾ എന്തായിരിക്കും വിചാരിക്കുന്നത് അയാൾ മാർക്കറ്റിങ്ങിന് ഒക്കെ കുറെ പൈസ ഇറക്കിട്ടുണ്ട് അതുകൊണ്ട് പടം തീയേറ്ററിൽ ഇറങ്ങി കഴിയുമ്പോൾ അതിൽ നിന്ന് വരുമാനം കിട്ടുമല്ലോ, അപ്പോൾ നമ്മളെ സെറ്റിൽ ചെയ്യുമായിരിക്കും എന്ന് വിചാരിക്കും. ഞാനൊക്കെ അങ്ങനെ നമ്മുക്ക് തരുമായിരിക്കും… തരുമായിരിക്കും എന്ന് വിചാരിച്ചിട്ട് ഇങ്ങനെ മുന്നോട്ട് തള്ളി തള്ളി വച്ചിട്ട് കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമ ഉണ്ട്.

അഡ്വാൻസ് മാത്രം കിട്ടിയ സിനിമ പോലും എനിക്ക് ഉണ്ട്. ഒത്തിരി രൂപ എനിക്ക് ശമ്പളമായി കിട്ടാൻ ഉണ്ട്. നമ്മൾ ചോദിച്ചോണ്ട് ഇരിക്കും, പക്ഷേ കിട്ടണമെന്നില്ല. പക്ഷെ ചില മിടുക്കുള്ള ആർട്ടിസ്റ്റുകൾ എന്താ ചെയ്യുന്നതെന്ന് വെച്ചാൽ കുത്തിനു പിടിച്ചു മേടിക്കുകയല്ല, ഡബ്ബിങ്ങിന് വരത്തില്ല. നമ്മൾ ആത്മാർത്ഥതയുടെ നിറകുടമായിട്ട് ഈ സിനിമ നന്നാവട്ടെ അയാള് തരുവായിരിക്കും തരുവായിരിക്കും എന്ന് വിചാരിച്ച് നമ്മൾ ഇങ്ങനെ ഇരിക്കുമ്പോൾ നമ്മുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവർ ചെന്ന് പൈസ മേടിച്ചിട്ട് പോവുകയും ചെയ്യും എന്നാണ് മിയ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക