'ഞാനൊരു ക്രിസ്ത്യാനി, ഈ രീതിയില്‍ അവഹേളിക്കരുത്'; എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയില്‍. ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവേയാണ് ജോര്‍ജ് കുര്യന്‍ ആരോപണം ഉന്നയിച്ചത്. എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേസമയം താനൊരു ക്രിസ്ത്യാനിയാണെന്നും തങ്ങളെ ഈ രീതിയില്‍ അവഹേളിക്കരുതെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേർത്തു.

എമ്പുരാൻ സിനിമയെ പിന്തുണച്ചുകൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ സംസാരിച്ചത്. എമ്പുരാനെതിരെ നടന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിനിമയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും രാജ്യദ്രോഹികാളായി ചിത്രീകരിച്ച് സിനിമ റീ സെന്‍സര്‍ ചെയ്യേണ്ടി വന്ന സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ മറുപടി നൽകിക്കൊണ്ടാണ് സിനിമ ക്രൈസ്തവ വിരുദ്ധമാണെന്ന ആരോപണം ജോര്‍ജ് കുര്യന്‍ ഉന്നയിച്ചത്.

താനൊരു ക്രിസ്ത്യാനിയാണ്. തങ്ങളെ ഈ രീതിയില്‍ അവഹേളിക്കരുത്. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുകയാണ്. കെസിബിസി, സിബിസിഐ പോലുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ടെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. അതേസമയം നേരത്തെയും എമ്പുരാനെതിരെ പ്രതികരണവുമായി ജോര്‍ജ് കുര്യന്‍ രംഗത്തുവന്നിരുന്നു. സിനിമ എല്ലാവരും കാണണമെന്നും ബിജെപിയെപ്പറ്റി ചര്‍ച്ച ചെയ്യണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലന്‍ വേഷത്തിലൂടെയാണ് മോഹന്‍ലാല്‍ ഉയര്‍ന്നുവന്നത്. അതുപോലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും ഉയര്‍ന്നുവരുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും