പാപ്പരാസികളെ കൈകാര്യം ചെയ്ത് നടിക്ക് ഒപ്പം വന്നവര്‍ ; വീഡിയോ

നടി തേജസ്വി പ്രകാശിന് ഒപ്പം വന്നവര്‍ ചിത്രം എടുക്കാന്‍ ശ്രമിച്ച പാപ്പരാസി സംഘത്തെ കൈകാര്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോയില്‍ തേജസ്വി നഗരത്തില്‍ നടന്ന ഒരു പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കാണാം. പുറത്ത് എത്തിയ ഉടന്‍, പാപ്പരാസികള്‍ നടിയെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി.

അംഗങ്ങള്‍ രൂക്ഷമായി പ്രതികരിക്കുകയും പാപ്പരാസികളുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കാണാം. പിന്നോട്ട് നിന്നില്ലെങ്കില്‍ എല്ലാവരെയും അടിക്കുമെന്ന് സെക്യൂരിറ്റിക്കാര്‍ പാപ്പരാസി സംഘത്തെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.

ഇതിനിടയില്‍ തേജസ്വി പ്രകാശ് തന്റെ കാറിനടുത്തേക്ക് ഓടുന്നതായി കാണാം. ‘ഖത്രോണ്‍ കെ ഖിലാഡി’, ‘ബിഗ് ബോസ് 15’ എന്നിവയിലെ അഭിനയത്തിന് തേജസ്വി ഏറെ പ്രശസ്തി നേടിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോയില്‍ ഇവര്‍ വിജയി ആയിരുന്നു.

ഏകതാ കപൂറിന്റെ സീരിയലായ ‘നാഗിന്‍’ പുതിയ പതിപ്പിലാണ് തേജസ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ‘മന്‍ കസ്തൂരി രേ’ എന്ന ചിത്രത്തിലൂടെ മറാത്തി സിനിമയിലും അവര്‍ അരങ്ങേറ്റം കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ