വിവാദങ്ങള്‍ അവസാനിക്കുന്നില്ല, ഇത്തവണ എയറിലായി നിര്‍മ്മാതാവ്; 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്

ബാദുഷയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ഹണി റോസ് ചിത്രം ‘റേച്ചല്‍’ റിലീസ് മാറ്റി. ഡിസംബര്‍ 12 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി. നേരത്തെ ഡിസംബര്‍ 6ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് റേച്ചലിന്റെ റിലീസ് മാറ്റുന്നത്. ഈ വര്‍ഷമാദ്യം ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ടെക്‌നിക്കല്‍ കാരണങ്ങള്‍ കൊണ്ടാണ് മാറ്റിവച്ചത് എന്നായിരുന്നു നിര്‍മ്മാതാവ് അറിയിച്ചിരുന്നത്.

എന്നാല്‍ അന്ന് ബോബി ചെമ്മണ്ണൂരുമായുള്ള ഹണിയുടെ കേസും പ്രശ്‌നങ്ങളെയും തുടര്‍ന്നാണ് റിലീസ് മാറ്റിയതെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. നിലവില്‍ നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങളെ തുടര്‍ന്ന് നിര്‍മ്മാതാവ് ബാദുഷ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. നടന്റെ കൈയ്യില്‍ നിന്നും 20 ലക്ഷം രൂപ വാങ്ങിയ ശേഷം, തിരിച്ച് നല്‍കാതെ, സിനിമകളില്‍ നിന്നും നീക്കം ചെയ്തു എന്ന ആരോപണങ്ങളാണ് ഹരീഷ് ഉയര്‍ത്തിയത്. റേച്ചലിന്റെ റിലീസിന് ശേഷം താന്‍ പ്രതികരിക്കും എന്നാണ് ബാദുഷ വ്യക്തമാക്കിയത്.

ഏബ്രിഡ് ഷൈന്‍ സഹനിര്‍മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരത്തിന്റെ ആഴമേറിയ കഥയാവും ‘റേച്ചല്‍’ എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

അതേസമയം, സിനിമയിലെ കഥാപാത്രത്തെ കുറിച്ച് ഹണി റോസ് സംസാരിച്ചിരുന്നു. 20 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ആദ്യമായാണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത്. അത് ശക്തമായ കഥാപാത്രമാണ് എന്നതില്‍ സന്തോഷിക്കുന്നു. സിനിമയ്ക്ക് വേണ്ടി ഒരാഴ്ചയോളം ഇറച്ചി വെട്ടി പഠിച്ചു. കഠിനാധ്വാനം നിറഞ്ഞ പേടിപ്പെടുത്തുന്ന കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്യാന്‍ സാധിച്ചു എന്നാണ് ഹണി റോസ് പറഞ്ഞത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ