കേസും കൂട്ടമൊക്കെ അവിടെ നിക്കട്ടെ, ഇനി ഉദ്ഘാടനങ്ങളുടെ വരവാണ്..; പാലക്കാട് എത്തി ഹണി റോസ്

ബോബി ചെമ്മണ്ണൂരുമായുള്ള കേസിനും വിവാദങ്ങള്‍ക്കുമിടെ വീണ്ടും ഉദ്ഘാടനങ്ങളില്‍ സജീവമായി നടി ഹണി റോസ്. പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയ ഹണിയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. ഗൗണില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായി എത്തിയ ഹണിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഉദ്ഘാടന പരിപാടികളിലേക്ക് ക്ഷണിക്കുന്നത് വലിയൊരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഹണി റോസ്. ഉദ്ഘാടനം സ്റ്റാര്‍ എന്ന് ട്രോളുമ്പോഴും താരം എന്നും ഉദ്ഘാടനങ്ങള്‍ക്കായി എത്താറുണ്ട്. അതേസമയം, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയ ബോബി ചെമ്മണ്ണൂര്‍ നടിയുടെ പരാതിയില്‍ അറസ്റ്റിലായിരുന്നു.

നടിയെ പിന്തുണച്ച് താരങ്ങളും ആരാധകരും അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുകയും ഇയാള്‍ക്കെതിരെ നടി പരാതി നല്‍കുകയും ചെയ്തിരുന്നു. രാഹുല്‍ ഈശ്വറും ഓര്‍ഗനൈസ് ക്രൈമിന്റെ ഭാഗമാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും നടി പ്രതികരിച്ചിരുന്നു.

‘റേച്ചല്‍’ എന്ന സിനിമയാണ് ഹണി റോസിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ജനുവരി 10ന് റിലീസ് ചെയ്യാനിരുന്ന സിനിമ ആണെങ്കിലും ടെക്‌നിക്കല്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടി വയ്ക്കുകയായിരുന്നു. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് എത്തുന്നത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം