ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ ഉടൻ തിയറ്ററുകളിലെത്തും; ട്രെയിലര്‍ പുറത്ത്

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 ന് സീ5-ൽ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മൽഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. അതേസമയം മലയാളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഗാർഹിക ജീവിതത്തിലെ പുരുഷാധിപത്യത്തെ വിമർശിച്ചുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയ ചിത്രമായിരുന്നു.

ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പായ ‘മിസിസ്’ ഏറെക്കുറെ അതേ കഥാതന്തുവാണ് പിന്തുടരുന്നതെങ്കിലും സാംസ്കാരികമായ ചില മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് തിയതി അറിയിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്