പേരില്‍ മാറ്റമില്ല; വിവാദങ്ങള്‍ക്ക് ഒടുവില്‍ 'ഹിഗ്വിറ്റ' തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ റിലീസ്. തന്റെ പ്രശസ്ത സാഹിത്യസൃഷ്ടി ‘ഹിഗ്വിറ്റ’യുടെ അതേ പേരില്‍ സിനിമ എത്തുന്നതിനെതിരെ എന്‍.എസ് മാധവന്‍ രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് സിനിമ വിവാദത്തില്‍ പെട്ടത്. ഇതോടെ ഡിസംബര്‍ 23ന് തിയേറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഹേമന്ദ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അത് നടന്നില്ല.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ഹേമന്ദ് നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിനീത് കുമാര്‍, മാമുക്കോയ, അബു സലിം തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ധ്യാന്‍ ഗണ്‍മാന്‍ ആയും സുരാജ് ഇതുപക്ഷ നേതാവുമായാണ് സിനിമയില്‍ എത്തുക.

ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേരളത്തില്‍ ഡ്രീം ബിഗ് ഫിലിംസും ജി.സി.സിയില്‍ പാര്‍സ് ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ഛായാഗ്രഹണം ഫാസില്‍ നാസറും എഡിറ്റിങ്ങ് പ്രസീദ് നാരായണനുമാണ്. സംഗീതം രാഹുല്‍ രാജും പശ്ചാത്തല സംഗീതം ഡോണ്‍ വിന്‍സന്റും നിര്‍വഹിക്കുന്നു. വാര്‍ത്താ പ്രചാരണം: പിആര്‍ഒ പ്രതീഷ് ശേഖര്‍.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം