നായകനായി സുരാജ് വെഞ്ഞാറമ്മൂട്; ഹിഗ്വിറ്റയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ശശി തരൂര്‍

ലോകകപ്പ് ഫുട്ബോളിന്റെ ഈ ദിവസങ്ങളില്‍ ഹിഗ്വിറ്റ എന്നു കേട്ടാല്‍ കൊളംബിയയുടെ മുന്‍ഗോളി ഹിഗ്വിറ്റയെ ഓര്‍ക്കുന്നവരുണ്ടാകാം. എന്നാല്‍ ശക്തമായ തിരക്കഥയുടെ പിന്‍ബലത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഡിസംബറില്‍ റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് ഹിഗ്വിറ്റ.

സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍സും മാംഗോസ് ആന്റ് കോക്കനട്ടും ചേര്‍ന്നവതരിപ്പിക്കുന്ന ഹിഗ്വിറ്റയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ ഹേമന്ത് ജി നായരാണ്.

ബോബി തര്യനും സജിത് അമ്മയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ അവതരിപ്പിച്ചു. പിന്നാലെ തന്റെ ഫേസ്ബുക്ക് പേജിലും അത് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ഹിഗ്വിറ്റയിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമ്മൂട്, ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, പുതുമുഖം സങ്കീര്‍ത്തന തുടങ്ങിയവരും അവരുടെ സമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ ഹിഗ്വിറ്റയുടെ ഫസ്റ്റ്-ലുക്ക് പോസ്റ്റര്‍ പങ്ക് വെച്ചു. ഫാസില്‍ നാസര്‍ ഛായാഗ്രഹണവും, പ്രസീദ് നാരായണ്‍ എഡിറ്റിംഗും നിര്‍വഹിച്ച ഹിഗ്വിറ്റയുടെ സംഗീതം രാഹുല്‍ രാജും പശ്ചാത്തലസംഗീതം ഡോണ്‍ കെ വിന്‍സന്റുമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ