അംബാനി കല്യാണത്തില്‍ അഹാനയും? ചര്‍ച്ചയായി ചിത്രവും ക്യാപ്ഷനും!

അംബാനി കല്യാണത്തിന്റെ ഓളം ഇനിയും അടങ്ങിയിട്ടില്ല. വിവാഹാഘോഷങ്ങളില്‍ പങ്കെടുത്ത സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ നടി അഹാന കൃഷ്ണയുടെ ചിത്രവും ക്യാപ്ഷനുമാണ് ചര്‍ച്ചയാകുന്നത്. ഫ്‌ലോറല്‍ പ്രിന്റുള്ള ഓഫ് വൈറ്റ് ഓര്‍ഗാന്‍സ സാരി ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്.

‘അനന്ത്-രാധിക വിവാഹത്തിന് ഞാന്‍ ധരിക്കാതിരുന്നത്’ എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘അനന്ത്-രാധിക വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ ധരിച്ചത്’ എന്ന ക്യാപ്ഷനോടെ ബോളിവുഡ് സെലിബ്രിറ്റികളും തെന്നിന്ത്യന്‍ താരങ്ങളും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ശൈലിയിലായിരുന്നു അഹാനയുടെ രസികന്‍ പോസ്റ്റ്.

അഹാനയുടെ പോസ്റ്റിന് നിരവധി കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. ‘അംബാനി കല്യാണത്തിന് താങ്കള്‍ ധരിച്ച മറ്റു വേഷങ്ങള്‍ ഈ ലുക്കിനേക്കാള്‍ നന്നായിരുന്നു’ എന്നാണ് ഒരു കമന്റ്. ഈ വേഷം ധരിക്കാതിരുന്നത് നന്നായെന്നും അവരുടെ ഫാഷന്‍ അഭിരുചിക്ക് ഒട്ടും യോജിക്കാത്തതാണ് ഇതെന്നുമാണ് മറ്റൊരു കമന്റ്.

അതേസമയം, ‘നാന്‍സി റാണി’ ആണ് അഹാനയുടെതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. സിനിമയുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചതോടെ സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്. മനുവിന്റെ ആദ്യ സിനിമയായിരുന്നു നാന്‍സി റാണി. 2023ല്‍ പുറത്തിറങ്ങിയ ‘അടി’ ആണ് അഹാനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ