'അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസികരോഗി എന്ന് നടന്റെ അപവാദപ്രചാരണം, ആത്മഹത്യ ചെയ്യാനൊരുങ്ങി'; ചര്‍ച്ചയായി നടി ഹീരയുടെ കുറിപ്പ്, അജിത്തിന് എതിരെയെന്ന് സോഷ്യല്‍ മീഡിയ

മുന്‍കാമുകനായ നടനെതിരെ ‘നിര്‍ണയം’ നായികയായ ഹീര രാജഗോപാല്‍ പങ്കുവച്ച ബ്ലോഗ് ചര്‍ച്ചയാകുന്നു. 25 വര്‍ഷം മുമ്പ് പ്രണയിച്ച നടന്‍ തന്നെ നിഷ്‌കരുണം വലിച്ചെറിയുകയും അപവാദ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതോടെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചാണ് ഹീര പറയുന്നത്. അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസികരോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ച നടന്‍ ഒരു മലയാളി നടിയെ വിവാഹം ചെയ്ത് പോയി എന്നാണ് ഹീര പറയുന്നത്.

നടന്‍ അജിത്തിനെതിരെയാണ് ഹീരയുടെ ഒളിയമ്പ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. 2025 ജനുവരിയിലെ ആര്‍ക്കൈവ് ചെയ്ത ബ്ലോഗ് ആണ് ഹീര ഇപ്പോള്‍ പങ്കുവച്ചത്. അജിത്തിന്റെയോ ശാലിനിയുടെയോ പേരെടുത്ത് പറയാതെയായിരുന്നു ഹീരയുടെ ബ്ലോഗ്. എന്നാല്‍, ഇത് അജിത്തിനെയും ശാലിനിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഹീരയുടെ കുറിപ്പ്:

25 വര്‍ഷത്തിന് മുമ്പ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ ഞാന്‍ സ്‌നേഹിച്ച നടനില്‍ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാന്‍ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങള്‍ക്കിടയില്‍ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതില്‍ അയാള്‍ക്കും പങ്കുണ്ടായിരുന്നു. എന്റെ സ്‌നേഹം സ്വീകരിച്ച് ഞാന്‍ പിന്തുണച്ച് പ്രോത്സാഹിപ്പിച്ച ആള്‍ രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.

നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയില്‍ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസര്‍ജനങ്ങള്‍ വരെ മാറ്റി പരിചരിച്ചവളാണ് ഞാന്‍. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂര്‍ണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്. ഈ നടന്റെ ബോധമില്ലാത്ത ഫാന്‍സ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവര്‍ഷവും ചൊരിഞ്ഞ് എന്റെ അന്തസ്സിനെ ചോദ്യം ചെയ്ത് അപകീര്‍ത്തിപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തില്‍ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കില്‍ എന്റെ കാമുകന്‍ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകര്‍ എനിക്കെതിരെ അസഭ്യവര്‍ഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്. ഒരു സാഡിസ്റ്റായ അയാള്‍ എന്നെ കള്ളക്കേസില്‍ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവള്‍, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ക്രൂരമായ ചിരിയാണ് ആ നടനില്‍ നിന്ന് ഉണ്ടായത്. അയാള്‍ എന്നോട് പറഞ്ഞു ”വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.”

ജീവിതത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ നേരിട്ടിട്ടും ഞാന്‍ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗര്‍ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാന്‍ കഴിഞ്ഞില്ല. ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യല്‍ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉള്‍പ്പടെ അയാള്‍ക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതല്‍ ഞാന്‍ പലതും അതിജീവിച്ചു വന്നതാണ്, അത് എന്റെ ഉത്തരവാദിത്തമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി