'അയാൾ ഒരു അഹങ്കാരിയാണ്, അദ്ദേഹം കസേരയിൽ ഇരുന്നാൽ മറ്റുള്ളവർ നിലത്ത് ഇരിക്കണം'; വടിവേലുവിനെതിരെ ആരോപണവുമായി ജയമണി

ഒരു കാലത്ത് തമിഴിൽ നിറഞ്ഞ് നിന്ന ഹാസ്യ നടനാണ് വടിവേലു. അക്കാലയളവിൽ അദ്ദേഹം അഭിനയിക്കാത്ത സിനിമകൾ കുറവായിരിക്കും. പലപ്പോഴും താരത്തിനെതിരെ സഹപ്രവർത്തകരിൽ പലരും ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ ജയമണി.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജയമണി വടിവേലുവിനെതിരെ വിമർശനം ഉന്നയിച്ചത്.വടിവേലു ഒരു അഹങ്കാരിയാണ്. സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോലും കസേരയിൽ അദ്ദേഹം ഇരുന്നാൽ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ എന്നാണ്. സിംഗമുത്തു ഉൾപ്പെടെ എല്ലാവരോടും അങ്ങനെയായിരുന്നുവെന്നും ജയമണി പറഞ്ഞു.

അതേസമയം ആഴ്ചകൾക്ക് മുൻപ് കോട്ടാച്ചിയും ജയമണി വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങൾക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടൻ്റെ ആരോപണം. സുപ്പർ താരങ്ങൾക്കൊപ്പം വളർന്ന ഹാസ്യ നടനാണ് വടിവേലു. തമിഴിൽ ഒരു കാലത്ത് വടിവേലു അഭിനയിക്കാത്ത സിനിമകളില്ലായിരുന്നു. എന്നാൽ ചില പ്രശ്നങ്ങളെ തുടർന്ന് നടന് സിനിമയിൽ നിന്നും പൂർണമായി മാറി നിൽക്കേണ്ടതായി വന്നിരുന്നു.

കുറച്ചുകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും നടൻ സിനിമയിൽ സജീവമായിരിക്കുകയാണിപ്പോൾ. ഇതിനോട് അനുബന്ധിച്ച് വടിവേലുവിനെ കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. വടിവേലുവിനൊപ്പം ഹാസ്യ കഥാപാത്രങ്ങളിൽ അഭിനയിക്കുന്ന താരങ്ങളെ വളരാൻ അദ്ദേഹം സമ്മതിക്കില്ലെന്ന് ചിലർ ആരോപിച്ചിരുന്നു. സമാനമായ കാര്യങ്ങൾ വീണ്ടും നടനെതിരെ ഉയർന്നു വരികയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ