'ബാലകൃഷ്ണ ഗാരു ദേഷ്യപ്പെട്ടിട്ടില്ല, എന്റെ കൈ തട്ടിമാറ്റിയതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്'; വിശദീകരണവുമായി നടന്‍ ഹര്‍ഷ്

“സേഹരി” എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ലോഞ്ച് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ രോഷാകുലനായി പെരുമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചടങ്ങിനിടെ ചിത്രത്തിലെ യുവ നടന്‍ ഹര്‍ഷ് കനുമിള്ളി ബാലകൃഷ്ണയെ “അങ്കിള്‍” എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് പ്രശ്‌നമായത്.

“അങ്കിള്‍” എന്ന വിളി കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറുന്നത് കാണാം. ഹര്‍ഷ് ഉടന്‍ “സോറി സര്‍, ബാലകൃഷ്ണ” എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാല്‍ അസ്വസ്ഥനായ ബാലകൃഷ്ണ ഫോണ്‍ പോക്കറ്റില്‍ നിന്നെടുത്ത് വലിച്ചെറിയുന്നതും, പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ തട്ടിമാറ്റുന്നതും കാണാം.

സംഭവം വിവാദമാവുകയും ട്രോളുകളും പ്രചരിച്ചതോടെ വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സേഹരി ടീം. “”ബാലകൃഷ്ണ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. ഇടതുകൈ കൊണ്ടാണ് ഞാന്‍ ആദ്യം പോസ്റ്റര്‍ പിടിക്കാന്‍ ശ്രമിച്ചത്. ഇതെന്റെ അരങ്ങേറ്റ ചിത്രമായതിനാല്‍ അത് ശുഭകരമല്ല എന്നു കരുതിയാണ് ബാലകൃഷ്ണ കൈ തട്ടിമാറ്റിയത്”” എന്നാണ് ഹര്‍ഷ് പറയുന്നത്.

ബാലകൃഷ്ണ ഗാരു നല്ല മനുഷ്യനാണ്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് ഏറ്റു, അതില്‍ നന്ദിയുണ്ടെന്നും ഹര്‍ഷ് വ്യക്തമാക്കി.

Latest Stories

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ