തളിപ്പറമ്പ് ചന്തയില്‍ മീന്‍പെട്ടി ചുമന്ന് ഹരിശ്രീ അശോകന്‍; സംഭവം ഇതാണ്.., വീഡിയോ

നടന്‍ ഹരിശ്രീ അശോകന്‍ മീന്‍ ചുമക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മീന്‍ പെട്ടി ചുമന്ന് കച്ചവടക്കാര്‍ക്ക് കൊടുക്കുന്നതും കൂലി വാങ്ങുന്നതുമാണ് വീഡിയോയിലുള്ളത്. ഹരിശ്രീ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണിത്.

ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയും ഒരുക്കുന്ന അന്ത്രുമാന്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് നടന്നത് എന്നാണ് സൂചനകള്‍. മീന്‍ചന്തയിലെ തൊഴിലാളിയുടെ കഥാപാത്രത്തെയാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിക്കുന്നത്.

അതേസമയം, ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി, നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ് ഹരിശ്രീ അശോകന്റെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങള്‍. മിന്നല്‍ മുരളിയിലെ ദാസന്‍ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷാന്‍ സംവിധാനം ചെയ്യുന്ന അനുരാധ ക്രൈം നമ്പര്‍ 59/2019, ഷെയ്ന്‍ നായകനാകുന്ന കുര്‍ബാനി എന്ന സിനിമയില്‍ ഷെയിന്റെ അച്ഛന്‍ റോളാണ്. ഷറഫുദ്ദീന്‍-മംമ്ത മോഹന്‍ദാസ് ഒന്നിക്കുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്നീ സിനിമകളാണ് ഹരിശ്രീയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

‘കേശു ഈ വീടിന്റെ നാഥനി’ലുണ്ട്. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയില്‍ ചെറിയൊരു വേഷമുണ്ട്. പിന്നെ നാലഞ്ച് സിനിമകള്‍ കൂടി കമ്മിറ്റായിട്ടുണ്ട്. രണ്ട് സിനിമകളില്‍ നായകനാണ്. സംവിധാനം ചെയ്യാനുള്ള സിനിമയുടെ തിരക്കഥയെഴുത്ത് നടക്കുകയാണ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ