മനോജ്‌ കെ. ജയനെ തന്റെ സിനിമയിൽ കാസ്റ്റ്  ചെയ്യാനുണ്ടായ കാരണം പറഞ്ഞ് ഹരിഹരന്‍

കുട്ടന്‍ തമ്പുരാന്‍ എന്ന സിനിമയില്‍ മനോജ്‌ കെ ജയന്‍ എന്ന നടനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് ഹരിഹരന്‍ .

മുമ്പ് തന്റെ അടുത്ത് ചാന്‍സ് ചോദിച്ചു വന്ന മനോജ് കെ ജയനെ പെരുന്തച്ചന്‍ എന്ന സിനിമ കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചതെന്ന് ഹരിഹരന്‍ പറയുന്നു.

‘സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന് പറയുന്ന കഥാപാത്രം വളരെ വ്യത്യസ്തമായിരുന്നു. പലരെയും ഞാന്‍ അതിനു വേണ്ടി ആലോചിച്ചു. പലരെയും ഞാന്‍ അഭിമുഖം ചെയ്തു ഫോട്ടോഗ്രാഫ് എടുത്തു. ആ സന്ദര്‍ഭത്തിലാണ് ഞാന്‍ ‘പെരുന്തച്ചന്‍’ എന്ന സിനിമ കാണാനിടയായത്.

അതില്‍ ഒന്ന് രണ്ടു സീനില്‍ ഒരാളുടെ പ്രകടനം എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാന്‍ ചോദിച്ചു, ഇതാരാണ്? മനോജ്‌ കെ ജയന്‍ ആണെന്ന് പറഞ്ഞപ്പോള്‍ മുമ്പ് അഭിനയിക്കാന്‍ വേണ്ടി എന്റെ അടുത്ത് വന്ന ആളാണെന്ന് അപ്പോഴാണ് മനസ്സിലായത്.

അന്ന്  മനോജ്‌ എന്റെ കൈയില്‍ ഫോട്ടോ തന്നപ്പോള്‍ തന്നെ എന്റെ മനസ്സില്‍ അദ്ദേഹം പതിഞ്ഞിരുന്നു. വ്യത്യസ്തമായ കഥാപാത്രം ചെയ്യാനുള്ള ഒരു മുഖഭാവം മനോജില്‍ ഉണ്ടായിരുന്നു’. ഹരിഹരന്‍ പറയുന്നു.

Latest Stories

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

'ഞാനെന്താ പൂച്ചയോ? പലതവണ അബോര്‍ഷന്‍ ചെയ്തു..'; ഭാവനയല്ലാതെ മറ്റാര്‍ക്കെങ്കിലും ധൈര്യമുണ്ടോ ഇത് പറയാന്‍? ചര്‍ച്ചയാകുന്നു

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം