ബഷീറിയന്‍ കഥകള്‍ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഇന്നസെന്റ്: ഹരീഷ് പേരടി

ഇന്നസെന്റിനെ കുറിച്ചും അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെ കുറിച്ചും നടന്‍ ഹരീഷ് പേരടി. ഇന്നസെന്റിന്റെ മുമ്പിലിരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ വായ തുറന്നിട്ടുള്ളു. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന താരം തന്നെ അത്ഭുതപ്പെടുത്തിയെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളില്‍ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്ത് വയറ് നിറയെ ഭക്ഷണവും ഹൃദയം നിറയെ സ്‌നേഹവും വിളമ്പി തന്നപ്പോള്‍ എടുത്ത ചിത്രമാണ്..

കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങിനെ നര്‍മ്മത്തോടും നിസ്സാരമായും കാണുന്ന ഈ മനുഷ്യന്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തകയും ബഷീറിയന്‍ കഥകള്‍ പോലെ ഒരു പാട് ചിന്തിപ്പിക്കുകയും ചെയ്തു…

ഗൗരവമുള്ളത് എന്ന് നമ്മള്‍ കരുതുന്ന എല്ലാ വിഷയങ്ങള്‍ക്കും ഇദ്ദേഹത്തിന്റെ കൈയില്‍ നര്‍മ്മത്തിന്റെ മരുന്നുണ്ടാവും…ഇന്നസെന്റേട്ടന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമെ ഞാന്‍ വാ തുറക്കാറുള്ളു…മറ്റൊന്നിനും സമയം കിട്ടാറില്ല…കോവിഡ് കാലത്തിനു ശേഷം മലയാളത്തിന്റെ ഈ ഹാസ്യ പാഠപുസ്തകത്തിനൊപ്പം അഭിനയം പങ്കുവെയ്ക്കാന്‍ കാത്തിരിക്കുകയാണ് ഞാന്‍ …

https://www.facebook.com/hareesh.peradi.98/posts/773656449841373

Latest Stories

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം