പാര്‍വതിയും വിനായകനും നായികാനായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തു കൊണ്ടാണ്?: ഹരീഷ് പേരടി

മികച്ച നടനും നടിയുമായി കഴിവു തെളിയിച്ചവരും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളവരുമാണ് പാര്‍വതിയും വിനായകനും. എന്നാല്‍ ഇവര്‍ നായികാനായകന്മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കു വെച്ച കുറിപ്പിലാണ് ഹരീഷ് ഇക്കാര്യം പറയുന്നത്. മലയാളിയുടെ സവര്‍ണ കള്ളത്തരമാണ് ഇതിന് പിന്നിലെന്നാണ് ഹരീഷ് കുറിപ്പില്‍ പറയുന്നത്.

“പാര്‍വതിയും വിനായകനും നല്ല നടീനടന്‍മാരാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ട് കുറച്ചു കാലമായി. എന്നിട്ടും ഇവര്‍ രണ്ടു പേരും നായികാനായകന്‍മാരായി ഒരു സിനിമ മലയാളത്തില്‍ ഉണ്ടാവാത്തത് എന്തുകൊണ്ടാണ്? ഇതാണ് നമ്മള്‍ മലയാളികളുടെ കള്ളത്തരം. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ സവര്‍ണ കള്ളത്തരം. പാര്‍വതിക്ക് എപ്പോഴും ഫഹദ് ഫാസിലും പൃഥിരാജും ആസിഫ് അലിയും കുഞ്ചാക്കോ ബോബനും നായകന്‍മാരാവാനാണ് യോഗം.”

“വിനായകന്‍ നായകനാണെങ്കില്‍ മിക്കവാറും നായിക പുതുമുഖങ്ങളായിരിക്കും. കഥാപാത്രം തേച്ച കാമുകി, അസംതൃപതയായ ഭാര്യ. ഈ പോസ്റ്റ് വായിച്ച ഒരുത്തന്‍ വാശിക്ക് ഇവരെ വെച്ച് ഒരു സിനിമയെങ്കിലും ഉണ്ടാക്ക്. അത് എത്ര വിജയിച്ചാലും ഒരു സിനിമ മാത്രമായിരിക്കും. അത് പിന്നിട് ആവര്‍ത്തിക്കില്ല. അത്രയും ചീഞ്ഞളിഞ്ഞതാണ് നമ്മുടെ പൊതുബോധം.” ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

വിനായകന്‍ നായകനാകുന്ന “തൊട്ടപ്പന്‍” എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്