ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്, ആദ്യ ഓഡീഷനില്‍ നിന്നും പുറത്ത്; മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ നിവിന് ആശംസകളുമായി സിനിമാ ലോകം

മലയാളി പ്രേക്ഷകരുടെ പ്രിയ താരം നിവിന്‍ പോളി ഇന്ന് മുപ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന് സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹമാണ്. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം നിവിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. അതിനാല്‍ തന്നെ നിവിന്‍ അഭിനയിച്ച മിക്ക സിനിമകളും ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയവയാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചാണ് നിവിന്‍ സിനിമയിലെത്തിയത്.

https://www.facebook.com/AjuVargheseOfficial/posts/3429161510504894

മലര്‍വാടി ആര്‍ട്‌സ് ക്ലബ് ആണ് നിവിന്റെ ആദ്യ സിനിമ. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഓഡീഷനില്‍ നിന്നും നിവിന്‍ പുറത്തായിരുന്നു. ഓഡീഷന് അപേക്ഷിച്ചെങ്കിലും കാസ്റ്റിംഗ് ഡയറക്ടേഴ്‌സ് നടനെ നിരസിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത പുതുമുഖങ്ങളില്‍ താരം ഉണ്ടായിരുന്നില്ല. ഒരു നടന്‍ സിനിമയില്‍ നിന്നും പിന്‍മാറിയതോടെയാണ് നിവിനെ തിരഞ്ഞെടുത്തത്.

https://www.facebook.com/PoornimaOfficial/posts/1787885394692272

നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു പ്രേമം. മലയാള സിനിമയില്‍ നിവിന്‍ സ്റ്റാര്‍ഡം സ്ഥാപിച്ചത് ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെയാണ്. ദുല്‍ഖര്‍ സല്‍മാനെയാണ് നായകനായി ആദ്യം തീരുമാനിച്ചത്. പിന്നീടാണ് നിവിന്‍ പോളി ചിത്രത്തിലേക്ക് എത്തുന്നത്.

https://www.facebook.com/theManjuWarrier/posts/1438841266323530

സൂപ്പര്‍ സ്റ്റാര്‍ വിക്രം നിവിന്‍ പോളിയുടെ ആരാധകനാണ്. നിവിനെ പ്രശംസിക്കാനുള്ള അവസരം ഒരിക്കലും വിക്രം നഷ്ടപ്പെടുത്താറില്ല. പ്രേമം കണ്ട് അമ്പരന്നു എന്നും പറഞ്ഞിരുന്നു. നിവിന് അവാര്‍ഡ് നല്‍കുമ്പോള്‍ “”മലരേ”” എന്ന ഗാനം വിക്രം മൂളിയിരുന്നു.

https://www.facebook.com/SunnyWayn/posts/210357880447485

2010ല്‍ ആണ് റിന്നയുമായുള്ള നിവിന്റെ വിവാഹം. കോളേജ് മുതലുള്ള പ്രണയമാണ് പൂവണിഞ്ഞത്. ഇരുവരും ഒരു ഐടി കമ്പനിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിവിന് ജോലി ഉപേക്ഷിച്ച് സിനിമക്ക് പിന്നാലെ പോയത്. നിവിനും റിന്നയ്ക്കും രണ്ടു കുട്ടികളുണ്ട്.

https://www.facebook.com/DQSalmaan/posts/2845481318887661

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ