ഹന്‍സികയ്ക്ക് സുഹൈല്‍ മിന്നു ചാര്‍ത്തും; വരന്‍ ബിസിനസ് പങ്കാളി

നടി ഹന്‍സിക വിവാഹിതയാകാന്‍ ഒരുങ്ങുന്നു. മുംബൈക്കാരനായ വ്യവസായി സുഹൈല്‍ കതൂരിയയാണ് ഹന്‍സികയുടെ വരന്‍. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബര്‍ നാലിനാണ് ഇരുവരുടെയും വിവാഹം. വിവാഹ വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും ആരാണ് വരന്‍ എന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളില്‍ വന്നത്.

ഡിസംബര്‍ രണ്ടിന് സൂഫി നൈറ്റോടു കൂടിയാണ് വിവാഹച്ചടങ്ങുകള്‍ക്ക് തുടക്കമാവുക. മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. നേരത്തെ, തമിഴ് നടന്‍ ചിമ്പുവുമായി പ്രണയത്തിലായിരുന്നു ഹന്‍സിക. 2013ല്‍ ഇരുവരും ബന്ധം പരസ്യമാക്കിയിരുന്നെങ്കിലും അടുത്ത വര്‍ഷം വേര്‍പിരിഞ്ഞിരുന്നു.

അതേസമയം, ‘മഹാ’ ആണ് ഹന്‍സികയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. താരത്തിന്റെ 50-ാമത്തെ സിനിമ കൂടിയായിരുന്നു മഹാ. ‘ഹവ’ എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായാണ് ഹന്‍സിക അഭിനയ രംഗത്തേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘ദേശമുദുരു’വിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

‘പാട്ണര്‍’, ‘105 മിനുട്സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’ എന്നിവാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കൂടാതെ മറ്റ് മൂന്ന് സിനിമകള്‍ കൂടി താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘വില്ലന്‍’ ചിത്രത്തില്‍ നടി വേഷമിട്ടിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ