തന്റെ വിവാഹത്തിന് പാവപ്പെട്ട കുട്ടികളെ ക്ഷണിച്ച് ഹന്‍സിക; കൈയടിച്ച് സിനിമാലോകവും ആരാധകരും

അടുത്തിടെയാണ് നടി ഹന്‍സിക മോട്വാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഈ മാസമാണ് ഹന്‍സിക വിവാഹിതയാവാന്‍ പോവുന്നത്. ബിസിനസ്‌കാരനായ സൊഹൈല്‍ കത്യൂര്യ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്. ഇരുവരും നേരത്തെ ഒരുമിച്ച് ബിസിനസ് ചെയ്തിട്ടുമുണ്ട്. ഇതില്‍ നിന്നും ഉടലെടുത്ത സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്. നിലവില്‍ നടിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ഗംഭീരമായി തന്നെ പുരോഗമിക്കുകയാണ്.

ഇപ്പോഴിത വിവാഹ ദിവസം ഹന്‍സികയെടുത്ത ഒരു തീരുമാനമാണ് കയ്യടി നേടുന്നത്. തന്റെ വിവാഹം കൂടാന്‍ ഹന്‍സിക ക്ഷണിച്ചിരിക്കുന്നത് ധനികരായ സിനിമാ താരങ്ങളെ അല്ല. പാവപ്പെട്ട വീട്ടിലെ കുട്ടികളെ ആണ്.

ഹന്‍സികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉടുപ്പുകളും മറ്റും ലഭിച്ച കുട്ടികള്‍ സന്തോഷം പങ്കിടുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിരവധി എന്‍ജിഒകളുമായി ചേര്‍ന്ന് ഹന്‍സിക പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് വിവാഹ ദിവസമുള്ള ക്ഷണവും.

ഹന്‍സികയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമകളില്‍ തിരക്ക് പിടിച്ച് അഭിനയിച്ചിരുന്ന ഹന്‍സിക അടുത്തിടെ ആയി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. നല്ല സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു നടി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്